ലോകത്ത് കൊവിഡ് മരണം 1.34 ലക്ഷം കടന്നു; രോഗബാധിതർ 21 ലക്ഷത്തിലേയ്ക്ക്

ലോകത്ത് കൊവിഡ് മരണം 134,615 ആയി. രോഗബാധിതരുടെ എണ്ണം 21 ലക്ഷത്തിലേയ്ക്ക് അടുക്കുന്നു. നിലവിൽ 2,083,304 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 510,336 പേർ രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. രോഗം സ്ഥിരീകരിച്ച 637,359 പേരിൽ 28,529 പേർ മരിച്ചു. ബുധനാഴ്ച മാത്രം 2,459 മരണം റിപ്പോർട്ട് ചെയ്തു. സ്‌പെയ്‌നിൽ രോഗബാധിതരുടെ എണ്ണം 1.9 ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 18,812 ആയി. ഫ്രാൻസിലും മരണനിരക്ക് ഉയരുകയാണ്. കഴിഞ്ഞ ദിവസം 1500ഓളം പേർ മരിച്ചു. ബ്രിട്ടണിൽ മരണസംഖ്യ 13,000ത്തോളമായി.

ഇറ്റലിയിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണവും മരണനിരക്കും ക്രമേണ കുറഞ്ഞുവരികയാണ്. ഐസിയിവിലുള്ളവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. ഇറ്റലിയിൽ ഇന്നലെ മരിച്ചത് 578 പേരാണ്. ആകെ മരണം 21,600 കവിഞ്ഞു. രോഗികൾ 165,155 ആയി. പോസിറ്റീവ് കേസുകളിൽ 70 ശതമാനവും വീടുകളിൽ നിരീക്ഷണത്തിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top