Advertisement

അധ്യയന നഷ്ടവും നീണ്ടുപോയ പരീക്ഷകളും; ക്രമീകരണത്തിനായി ഉന്നതാധികാര സമിതി

April 17, 2020
Google News 1 minute Read

പരീക്ഷാ നടത്തിപ്പ് ക്രമീകരിക്കാൻ പ്രത്യേക ഉന്നതാധികാര സമിതി രൂപീകരിച്ച് സംസ്ഥാനം. ആറംഗ സമിതിയാണ് സർക്കാർ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.. ആസൂത്രണ ബോർഡ് അംഗം ബി. ഇക്ബാലാണ് സമിതിയുടെ ചെയർമാൻ.

കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗണിൽ നിരവധി അക്കാദമിക് ദിനങ്ങളാണ് സ്‌കൂളുകൾക്കും കോളജുകൾക്കും നഷ്ടപ്പെട്ടത്. കൂടാതെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെയും നടത്തിപ്പ് പ്രതിസന്ധിയിലാണ്. അധ്യയനത്തിലുണ്ടായ നഷ്ടവും പരീക്ഷകളുടെ നടത്തിപ്പും ക്രമീകരിക്കാനാണ് പ്രധാനമായും ഉന്നതാധികാര സമിതിയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ജൂണിൽ പുതിയ അധ്യയന വർഷം ആരംഭിക്കാൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. നിരവധി പരീക്ഷകളാണ് ലോക്ക്ഡൗണിനെ തുടർന്ന് മാറ്റി വയ്ക്കപ്പെട്ടത്. കൂടാതെ എൻട്രൻസ് അടക്കമുള്ള മത്സര പരീക്ഷകളും വിവിധ പ്രവേശന പരീക്ഷകളും മാറ്റിവച്ചു. ഇതിനെല്ലാം പരിഹാരം കാണാനാണ് ഉന്നതാധികാര സമിതിക്ക് രൂപം കൊടുത്തിരിക്കുന്നത്.

 

education dept, commossion formed, lock down exam crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here