ഇന്നത്തെ പ്രധാന വാർത്തകൾ (18-04-2020)
കെ.എം ഷാജിക്കെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
കെ.എം ഷാജിക്കെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇന്ന് എഫ്‌ഐആർ കോടതിയിൽ സമർപ്പിക്കും. തലശേരി വിജിലൻസ് കോടതിയിലാണ് എഫ്‌ഐആർ സമർപ്പിക്കുക. ഇതോടെ കെഎം ഷാജിക്കെതിരായ അന്വേഷണത്തിന് തുടക്കമാകും.
ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480 ആയി. 14,278 പേർക്കാണ് കൊറോണ പോസിറ്റീവായിരിക്കുന്നത്. 1991 പേർ രോഗമുക്തി നേടി.
കൊവിഡ് വ്യാപനം പിടിച്ചുനിർത്താൻ നടപടികൾ ഊർജിതമാക്കി രാജ്യം. സംസ്ഥാനങ്ങൾക്ക് റാപിഡ് ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്തു തുടങ്ങി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13,835 ആയി. 452 പേർ മരിച്ചു. അതേസമയം, രാജസ്ഥാനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ ഉത്തർപ്രദേശ് സർക്കാർ ബസുകൾ അയച്ചത് വിവാദമായി.
Story Highlights- news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here