തൃശൂരിലെ അവസാന രോഗിയും ആശുപത്രി വിട്ടു

കൊവിഡ് ബാധിച്ച് തൃശൂരിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി ആശുപത്രി വിട്ടു. ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ ബോർഡ് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ജില്ലയിൽ ഇപ്പോൾ കൊവിഡ് രോഗികൾ ആരും ചികിത്സയിൽ ഇല്ല.

അതേസമയം, കാസർഗോഡ് ജില്ലയിൽ കൊവിഡ് ഭേദമായി ഇന്ന് എട്ടുപേർ ആശുപത്രി വിടും. ജില്ലയിൽ ഇനി 45 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 123പേർ ജില്ലയിൽ രോഗവിമുക്തരായി. ആകെയുള്ള രോഗികളിൽ 68.45 ശതമാനമാനമാണിത്. കഴിഞ്ഞദിവസം ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. രണ്ട് പേർ ആശുപത്രി വിട്ടു. ജില്ലയിൽ രോഗബാധിതരുടെ എണ്ണം 53 ആയി കുറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top