Advertisement

പ്രവാസികൾ നാട്ടിലേക്ക് എത്തിയാൽ രണ്ടു ലക്ഷം പേരെ ക്വാറന്റീൻ ചെയ്യുന്നതിനുള്ള സൗകര്യം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

April 20, 2020
Google News 2 minutes Read

പ്രവാസികൾക്ക് നാട്ടിലേക്ക് തിരിച്ചെത്താനുള്ള സാഹചര്യമുണ്ടായാൽ രണ്ടു ലക്ഷം പേരെ ക്വാറന്റീൻ ചെയ്യുന്നതിനുള്ള സൗകര്യം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ ആളുകൾ വരുന്നുണ്ടെങ്കിൽ അവരെയും സ്വീകരിക്കാനും സുരക്ഷിതമായി പാർപ്പിക്കാനുമുള്ള സംവിധാനം തയാറാക്കിയിട്ടുണ്ടെന്നും കൊറോണ അവലോകനത്തിനുള്ള ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. പ്രവാസികൾ നാട്ടിലെത്തിയാൽ അവരെ ക്വാറന്റീൻ ചെയ്യുന്നതു മുതൽ വീട്ടിലെത്തിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

പ്രവാസികളെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക വിമാനം ഏർപ്പെടുത്തുകയാണെങ്കിൽ പ്രായം ചെന്നവർ, ഗർഭിണികൾ, കൊവിഡ് 19 ഒഴികെയുള്ള മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടുന്നവർ എന്നിവർക്കായിരിക്കും മുൻഗണന നൽകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അത്തരമൊരു തീരുമാനം ഉണ്ടാകുന്നതുവരെ ഇപ്പോൾ എവിടെയാണോ അവിടെ തന്നെ പ്രവാസികൾ കഴിയണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മുഴുവൻ പ്രവാസി സംഘടനകളുടെയും സഹായവും പിന്തുണയും ഈ കാലഘട്ടത്തിൽ പ്രവാസികൾക്ക് ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നോർക്ക റൂട്ട്സ് എല്ല ഗൾഫ് രാജ്യങ്ങളിലും ഹെൽപ് ഡെസ്‌ക്കുകൾ സ്ഥാപിച്ച് പ്രവാസികൾക്കുവേണ്ട സഹായങ്ങൾ നൽകുന്നുണ്ടെന്നും വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

Story highlight: CM said that the state has arranged for quarantine facility NRI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here