ഓപ്പറേഷന്‍ സാഗര്‍ റാണി; 4612 കിലോഗ്രാം കേടായ മത്സ്യം പിടികൂടി

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് നടന്ന പരിശോധനകളില്‍ 4612.25 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യം പിടിച്ചെടുത്തു. ഇന്ന് സംസ്ഥാനത്താകെ 198 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനകളില്‍ 21 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. തിരുവനന്തപുരം അമരവിളയില്‍ നിന്നും കടമ്പാട്ടുകോണത്ത് നിന്നുമാണ് 4350 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്.

ഏപ്രില്‍ നാലിന് ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ ആദ്യദിനം 2866 കിലോ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഇതോടെ രണ്ടാഴ്ചയായി നടക്കുന്ന പരിശോധനകളില്‍ 1,20,497.25 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top