ലോക്ക് ഡൗൺ: അച്ഛന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അച്ഛന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കേണ്ടതില്ല എന്ന് തീരുമാനിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് കർമങ്ങൾ നടത്താൻ യോഗി ആദിത്യനാഥ് കുടുംബത്തിന് നിർദേശം നൽകി. ലോക്ക് ഡൗണിന് ശേഷം കുടുംബത്തെ സന്ദർശിക്കുമെന്നും യോ​ഗി ആദിത്യനാഥ് വ്യക്‌തമാക്കി.

ഇന്ന് രാവിലെ പത്തേ മുക്കാലോടെയാണ് യോഗി ആദിത്യനാഥിന്റെ അച്ഛൻ ആനന്ദ് സിംഗ് ബിഷ്ട് ഡൽഹി എയിംസിൽ അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ആനന്ദ് സിംഗ് ബിഷ്ടിന്റെ മൃതദേഹം ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ഗ്രാമത്തിലെത്തിക്കും. നാളെയാണ് സംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്.

Story highlights-Yogi Adityanath, lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top