Advertisement

തേനീച്ചയെ പൂക്കളിലേക്ക് എത്തിക്കാം; ഭൗമ ദിനം ആചരിച്ച് ഗൂഗിൾ ഡൂഡിൽ

April 22, 2020
Google News 1 minute Read

ഭൗമ ദിനത്തിന്റെ 50ാം വാർഷികം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ. ആളുകളോട് സംവദിക്കുന്ന തരത്തിലുള്ള ഡൂഡിലാണ് ഇന്ന് ക്രോം ബ്രൗസർ തുറന്നാൽ കാണാനാകുക. ഭൗമദിന ഡൂഡിൽ ഗൂഗിൾ സമർപ്പിച്ചിരിക്കുന്നത് ലോകത്തിലെ കുഞ്ഞു ജീവികളിൽ ഒന്നായ തേനീച്ചയ്ക്ക് വേണ്ടിയും.

എല്ലാ വർഷവും ഏപ്രിൽ 22 ഭൗമ ദിനമായി ആചരിക്കുന്നുണ്ട്. പ്രകൃതിക്കുറിച്ച് ആളുകളെ ബോധവത്കരിക്കാനാണ് ഭൗമ ദിനം. പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം, എങ്ങനെ നില നിർത്താം എന്നും ഭൗമ ദിനത്തിൽ ചർച്ച ചെയ്യപ്പെടുന്നു.

ജേക്കബ് ഹൗക്രോഫ്റ്റും സ്റ്റെഫനി ഗൂവും ചേർന്നാണ് ഗൂഗിൾ ഡൂഡിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു കളിയായിട്ടാണ് ഉപയോഗിക്കുന്നവർക്ക് ഡൂഡിൽ തോന്നുക. തേനീച്ചയെ പൂക്കളിൽ നിന്ന് പൂക്കളിലേക്ക് നയിക്കണം. അതിലൂടെ തേനീച്ച എങ്ങനെ പൂക്കളിലെ പരാഗണത്തിന് സഹായിക്കുന്നുവെന്ന വിവരങ്ങളും മനസിലാക്കാം. ‘കളിക്കാരന് എത്ര സമയം വേണമെങ്കിലും ഈ ഗെയിം തുടരാവുന്നതാണ്. നിരവധി ചെടികളിലേക്കും മരങ്ങളിലേക്കും പൂക്കളിലേക്കും തേനീച്ചയെ കൊണ്ടുപോകാം’ ജേക്കബും സ്റ്റെഫനിയും പറയുന്നു.

ഗൂഗിൾ ദ ഹണീബീ കൺസർവൻസി എന്ന നോൺപ്രോഫിറ്റബിൾ ഓർഗനൈസേഷനുമായി സഹകരിച്ചാണ് ഡൂഡിൽ ഉണ്ടാക്കിയിരിക്കുന്നത്. ‘ഒരു തേനീച്ചയ്ക്ക് അത് ജീവിച്ചിരിക്കുന്ന പരിസ്ഥിതിയിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്താം എന്നതാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിലിൽ കാണിച്ചിരിക്കുന്നത്. അത് വളരെയധികം ഇഷ്ടപ്പെട്ടു. അപ്പോൾ ആലോചിച്ചുനോക്കൂ, ആയിരക്കണക്കിന് തേനീച്ചകൾക്ക് എന്തെല്ലാം മാറ്റം വരുത്താനായേക്കുമെന്ന്. ഒരാളുടെ പ്രവൃത്തികൾ എങ്ങനെ വലിയ മാറ്റങ്ങൾക്ക് സഹായിക്കുന്നു എന്ന് ഇന്നത്തെ ഡൂഡിൽ മനസിലാക്കി തരുന്നു.’ ഹണീബി കൺസർവൻസിയുടെ ഫൗണ്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഗുല്ലെർമോ ഫെർണാണ്ടസ് കുറിക്കുന്നു. കൂടാതെ തേനീച്ചകളെ എങ്ങനെ സംരക്ഷിക്കാമെന്നതും അദ്ദേഹം പറയുന്നുണ്ട്. തേനീച്ച കർഷകരെ പ്രോത്സാഹിപ്പിക്കുക, പ്രകൃതി സംരക്ഷക ഗ്രൂപ്പുകൾക്ക് സഹായം നൽകുക, നാട്ടിലുള്ള ഇനം തേനീച്ചകൾക്ക് സുരക്ഷിത താവളങ്ങളൊരുക്കുക, ബീ ബാത്ത് നിർമിക്കുക, ഒരു പൂന്തോട്ടം തേനീച്ചകൾക്കായി ഒരുക്കുക എന്നിവയാണ് ആ നിർദേശങ്ങൾ.

 

earth day, google doodle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here