ഇന്നത്തെ പ്രധാന വാർത്തകൾ (22-04-2020)

ഒരു മാസത്തെ ശമ്പളം അഞ്ച് മാസമായി പിടിക്കും; സാലറി ചലഞ്ചിന് ബദൽ മാർഗവുമായി സർക്കാർ

സാലറി ചലഞ്ചിന് ബദൽ മാർഗവുമായി സംസ്ഥാന സർക്കാർ. ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് പിടിക്കാതെ തവണകളായി ഒരു മാസത്തെ ശമ്പളം പിടിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

കൊവിഡ് : ഇന്ത്യയിൽ മരണം 640; രോഗബാധിതർ 19,884

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 640 ആയി. 19,884 പേർക്ക് ഇന്ത്യയിൽ വൈറസ് ബാധയേറ്റിരിക്കുന്നത്. 3870 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. വിദ്യാഭ്യാസ, പുസ്തക വിപണന സ്ഥാപനങ്ങൾ തുറക്കാം. ഇലക്ട്രിക് ഫാനുകൾ വിൽക്കുന്ന വിൽക്കുന്ന കടകൾക്കും ഇളവ് നൽകും. നഗരങ്ങളിലെ ഭക്ഷ്യസംസ്‌കരണ ശാലകൾക്കും തുറന്ന് പ്രവർത്തിക്കാം.

Story Highlights- news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top