Advertisement

തലപ്പാടിയിൽ കേരള പൊലീസ് നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു

April 23, 2020
Google News 1 minute Read

കേരള കർണാടക അതിർത്തിയായ തലപ്പാടിയിൽ കേരള പൊലീസ് നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു. അതിർത്തിയിൽ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിലെ തർക്കം ഉന്നത ഉദ്യോഗസ്ഥരിടപെട്ട് പരിഹരിച്ചു.

കേരള കർണാടക അതിർത്തി മേഖലയിൽ കേരള പൊലീസിന്റെ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാൻ ശ്രമിച്ചത് കർണാടക തടഞ്ഞതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ഭൂമി സംബന്ധിച്ച തർക്കം ചൂണ്ടിക്കാട്ടി കർണാടകം നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത് ഇന്നലെയാണ് തടഞ്ഞത്. തലപ്പാടിയിൽ കർണാടക ചെക് പോസ്റ്റിന് സമീപത്തായാണ് കേരളം താത്കാലിക കേന്ദ്രങ്ങൾ തുറന്നത്. എന്നാൽ ഇത് കർണാടകത്തിന്റെ ഭൂമിയാണെന്ന വാദമുയർത്തി തടസം സൃഷ്ടിച്ചു. ഇതോടെയാണ് കാസർഗോഡ് ജില്ലാ പൊലീസ് മേധാവിയുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്‌നത്തിന് പരിഹാരം കണ്ടത്.

അതിർത്തി പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് തലപ്പാടിയിൽ 3 പുതിയ നിരീക്ഷണ കേന്ദ്രങ്ങൾ കേരളം തുറക്കുന്നത്. പൊലീസിനും ആരോഗ്യ വകുപ്പിനും പുറമെ ഫയർഫോഴ്‌സിന്റെ സേവനവും ഉണ്ടാകും. പരിശോധനകൾ വെട്ടിച്ച് ആളുകൾ അതിർത്തി കടക്കുന്നത് തടയാനാണ് ഈ സംവിധാനം.

അതേസമയം, അതിർത്തി പ്രശ്‌നം പരിഹരിക്കാൻ രണ്ട് സംസ്ഥാനത്തെയും റവന്യു ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ സർവേ പുരോഗമിക്കുന്നുണ്ട്. സർവെ പൂർത്തിയാക്കി ഉടൻ തർക്കം പരിഹരിച്ച് തലപ്പാടിയിൽ സ്ഥിരം അതിർത്തി നിർണയിക്കും.

Story highlights-kerala police, surveillance center , thalappady

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here