മന്നത്തിന്റെ ഓഫീസ് ഭാഗം ക്വാറന്റീന് വേണ്ടി തയാറാക്കിയത് എങ്ങനെ?; വിഡിയോയുമായി ഗൗരി ഖാൻ

മുംബൈയിലെ തങ്ങളുടെ വീടായ ‘മന്നത്ത്’ന്റെ ഓഫീസ് ഭാഗം ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും സാധാരണ ജനങ്ങൾക്ക് ക്വാറന്റീന് വേണ്ടി വിട്ടുനൽകിയിരുന്നു. സ്ത്രീകൾക്കും വയസായവർക്കും വേണ്ടിയാണ് താര ദമ്പതികൾ കെട്ടിടം വിട്ടുനൽകിയത്. മുംബൈ മുനിസിപ്പൽ കോർപറേഷൻ ഇരുവർക്കും നന്ദി രേഖപ്പെടുത്തിയിരുന്നു. എന്നാൽ വീടിന്റെ ഓഫീസ് കെട്ടിടം എങ്ങനെ ക്വാറന്റീന് വേണ്ടി സജീകരിച്ചുവെന്ന് കാണിച്ചു തരികയാണ് ഇന്റീരിയർ ഡിസൈനർ കൂടിയായ ഗൗരി ഖാൻ. 22 കിടക്കകളാണ് അവിടെ ഒരുക്കിയിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഗൗരി വിഡിയോ പങ്കുവച്ചു.

മെഡിക്കൽ കിറ്റ് അടക്കമുള്ള അവശ്യ സാമഗ്രികളും കെട്ടിടത്തിൽ ആളുകൾക്ക് ലഭിക്കും. മുംബൈയിൽ മാത്രമല്ല, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഷാരൂഖിന്റെ സഹായ ഹസ്തമെത്തുന്നുണ്ട്. ആരോഗ്യ പ്രവർത്തകർക്കും സഹായം നൽകുന്നു. കൂടാതെ വിശന്നുവലയുന്നവർക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യാനും ഷാരൂഖ് സഹായിക്കുന്നു. പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും താരം സംഭാവന നൽകിയിരുന്നു. നേരത്തെ കൊറോണ വൈറസ് വ്യാപനം തടയാൻ രാജ്യത്തെ ഭരണാധികാരികൾ നടത്തുന്ന പ്രവർത്തനങ്ങളെ ഷാരൂഖ് അനുമോദിച്ചിരുന്നു.

Story highlights-shahrukh khan,office turned into quarantine zone

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top