ഹാക്ക് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുപിടിച്ച് ശോഭന; രാഗിണിയുടെ മകൾക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചു

ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുപിടിച്ച് ശോഭന. കഴിഞ്ഞ ദിവസമാണ് രാഗിണിയുടെ മകൾക്കൊപ്പമുള്ള സെൽഫി പോസ്റ്റ് ചെയ്തുകൊണ്ട് ഇക്കാര്യം ശോഭന അറിയിച്ചത്. രാഗിണി ശോഭനയുടെ അടുത്ത ബന്ധുവാണ്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സമയത്ത് കൂടെ നിന്ന എല്ലാവർക്കും ശോഭന നന്ദി അറിയിച്ചു.
‘ബുദ്ധിമുട്ട് ഉണ്ടായപ്പോൾ കൂടെ ഉണ്ടായിരുന്ന എല്ലാ ഫോളോവേഴ്സിനും നന്ദി. വീണ്ടും നിങ്ങളിലേക്ക് വരാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. എന്റെ കസിൻ രാഗിണി ആന്റിയുടെ മകൾ മഹായ്ക്കൊപ്പമുള്ള ചിത്രമാണിത്’.ചിത്രത്തോടൊപ്പം ശോഭന കുറിച്ചു. കുറച്ചു മുൻപാണ് താരത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ശോഭനയുമായി ബന്ധമില്ലാത്ത് പോസ്റ്റുകൾ അക്കൗണ്ടിൽ ഹാക്കർ പോസ്റ്റ് ചെയ്തു. അതെല്ലാം അക്കൗണ്ടിൽ നിന്ന് ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്.
വരനെ ആവശ്യമുണ്ട് ആണ് ശോഭനയുടേത് ആയി പുറത്തിരറങ്ങിയ അവസാന ചിത്രം. ചിത്രം വൻ വിജയമായിരുന്നു. സുരേഷ് ഗോപി, ഉർവശി, ദുൽക്കർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് ശോഭനക്ക് ഒപ്പം സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നൃത്ത വേദിയിലും ശോഭന സജീവമാണ്.
Story highlights-shobana back in her hacked fb account