Advertisement

ബോറടിമാറ്റാൻ ലോറി ഡ്രൈവറുടെ നേതൃത്വത്തിൽ ചീട്ടുകളിച്ചു; കൊറോണ പകർന്നത് 24 പേർക്ക്

April 26, 2020
Google News 1 minute Read

ബോറടിമാറ്റാൻ വേണ്ടി ലോറി ഡ്രൈവറുടെ നേതൃത്വത്തിൽ നടന്ന ചീട്ടുകളി മൂലം കൊറോണ വൈറസ് ഒറ്റയടിക്ക് പകർന്നത് 24 പേരിൽ. ആന്ധ്രാപ്രദേശിലാണ് സംഭവം. സംസ്ഥാനത്തെ പ്രധാന കൊവിഡ് ഹോട് സ്പോട്ടുകളിലൊന്നായ വിജയവാഡയിലെ കൃഷ്ണലങ്കയിലാണ് ചീട്ടുകളി പ്രശ്നം സൃഷ്ടിച്ചത്. നേരം കളയുന്നതിന്റെ ഭാഗമായാണ് ലോറി ഡ്രൈവർ ചീട്ടുകളിക്കാനിറങ്ങിയത്. സുഹൃത്തുക്കളും അയൽക്കാരുമെല്ലാം കളിക്കാൻ കൂടി. മൊത്തം 24 പേരുണ്ടായിരുന്നു. ഇവർക്കെല്ലാം തന്നെ രോഗബാധയുണ്ടായി എന്നാണ് കൃഷ്ണ ജില്ല കളക്ടർ എ. മുഹമ്മദ് ഇംതിയാസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു.

വിജയവാഡയ്ക്ക് സമീപത്തെ മറ്റൊരു സ്ഥലത്തും ലോറി ഡ്രൈവർ മൂലം ആളുകളിൽ വൈറസ് ബാധയുണ്ടായതായി റിപ്പോർട്ടുണ്ട്. കർമിക നഗർ എന്ന സ്ഥലത്താണ് 15 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോക്ക് ഡൗൺ ലംഘിച്ച് ഒരു ലോറി ഡ്രൈവർ ജനങ്ങളുമായി ഇടപഴകിയതാണ് ഇവിടെ രോഗവ്യാപനതത്തിന് കാരണമായത്. രണ്ടു സംഭവങ്ങളിലുമായി 40 ഓളം പേർക്ക് കൊവിഡ് ബാധയുണ്ടായത് സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സാമൂഹി അകലം പാലിക്കണമെന്ന നിർദേശം ജനങ്ങൾ പലയിടങ്ങളിലും പാലിക്കുന്നില്ലെന്നതാണ് ഈ സംഭവങ്ങൾ തെളയിക്കുന്നതെന്ന് ജില്ല കളക്ടർ പറയുന്നു. വിജയവാഡയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25 പുതിയ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 100ൽ അധികം കേസുകളാണ് ഇവിടെ ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.

Story highlight: Lorry Driver Leads playing card Corona 24 people

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here