ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ തുടങ്ങുമെന്ന് നോര്‍ക്ക

ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കായി രജിസ്‌ട്രേഷന്‍ തുടങ്ങുമെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വേണ്ടിയുള്ള വെബ്‌സൈറ്റ് തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങും. ലോക്ക്ഡൗണ്‍ കാരണം
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സൗകര്യം പ്രയോജനപ്പെടുത്താവും.
അതേസമയം, വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ച് കൊണ്ടുവരേണ്ടവരുടെ മുന്‍ഗണന പട്ടിക സംബന്ധിച്ച നിര്‍ദേശങ്ങള്‍ തയാറാക്കി കേന്ദ്ര സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. സൗജന്യമായോ ഏറ്റവും കുറഞ്ഞ ചെലവിലോ കൊണ്ടുവരാന്‍ തയാറാകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഇതിനായി ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടതായും നോര്‍ക്ക വൈസ് ചെയര്‍മാന്‍ മാധ്യമങ്ങളെ അറിയിച്ചു.
വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. 161 രാജ്യങ്ങളില്‍നിന്ന് ആളുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഞ്ച് ലക്ഷം വരെ ആളുകള്‍ വിദേശത്തുനിന്ന് തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. രജിസ്‌ട്രേഷന്‍ അനുസരിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കെ വരദരാജന്‍ പറഞ്ഞു.
Story highlights-NORKA will begin registration of returners from other states
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here