മാസ്‌ക് തെരഞ്ഞെടുക്കുമ്പോൾ; മെഡിക്കൽ വിദ്യാർത്ഥികൾ ഒരുക്കിയ ഹ്രസ്വചിത്രം പങ്കുവച്ച് ജില്ലാ കളക്ടർ

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി എല്ലാവരും മാസ്‌ക് ധരിക്കേണ്ട സാഹചര്യമാണ് ഉള്ളത്. സാധാരണ ജനങ്ങൾ ഏത് തരത്തിലുള്ള മാസ്‌ക് ധരിക്കണമെന്ന് ഇപ്പോഴും ചിലക്ക് സംശയമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മാസ്‌ക് ധരിക്കുന്നതിന്റെയും അത് കൈകാര്യം ചെയ്യുന്നതിന്റെയും പ്രാധാന്യം മനസിലാക്കി തരുന്ന ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ ഒരു കൂട്ടം മെഡിക്കൽ വിദ്യാർത്ഥികൾ.

എറണാകുളം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജുകളിലെ 22 വിദ്യാർത്ഥികൾ ചേർന്നാണ് ഈ ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. തിരക്കഥാകൃത്തും അഭിനേതാവുമായ അനിൽ പെരുമ്പളം, വിദ്യാർത്ഥികളായ കളമശേരി മെഡിക്കൽ കോളജിലെ നൗശിക്ക് കെ, വൈഷ്ണു, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെ റിയാസ് എ.എം, ആലപ്പുഴ മെഡിക്കൽ കോളജിലെ ഹാരി സലീം, അമൽ സുരേഷ്, ആദർശ് പി വി, അമീറ ബീഗം, മീഡിയ വിദ്യാർത്ഥിയായ അഭിനാസ് ജാഫർ , ടിനു കെ തോമസ് എന്നിവർ ചേർന്നാണ് ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയത്. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ഹ്രസ്വ ചിത്രം പങ്കുവച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top