ഇന്ത്യയ്ക്ക് 1500 കോടി അനുവദിച്ച് എഡിബി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യക്ക് 1500 കോടി രൂപ അനുവദിച്ച് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്. എഡിബി കൺട്രി ഡയറക്ടർ കെനിചി യോകോയാമയും ധനവകുപ്പ് അഡീഷണൽ സെക്രട്ടറി സമീർ കുമാർ ഖാരെയുമാണ് കരാറിൽ ഒപ്പ് വച്ചത്. ഇന്ത്യയിലെ സാമ്പത്തിക വളർച്ചയെ സഹായിക്കാനുള്ള ധനസഹായമാണ് എഡിബി നൽകുന്നത്. ധനസഹായത്തിന്റെ ആദ്യ ഘഡുവാണിത്.

വായ്പ നൽകുന്നത് രോഗ വ്യാപനത്തെ ചെറുക്കുന്നതിനും സമൂഹത്തിലെ പാവപ്പെട്ടവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സ്ത്രീകൾക്കും സംരക്ഷണം നൽകുന്നതിനും ആണ്. മൂന്ന് മാസത്തിനകം തുക വിനിയോഗിക്കുന്നതിനുള്ള പദ്ധതി തയാറാക്കുമെന്ന് അധികൃതര്‍. കൊവിഡ് 19 ആക്ടീവ് റെസ്‌പോൺസ് ആൻഡ് എക്‌സ്‌പെൻഡിച്ചർ സപ്പോർട്ട് പ്രോഗ്രാമിന്റെ ഭാഗമായാണ് ധനസഹായം.

 

adb, india, loan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top