പ്രവാസികളെ തിരിച്ചെത്തിക്കാൻ കരിപ്പൂർ വിമാനത്താവളം ഒരുങ്ങുന്നു

കൊവിഡ് പശ്ചാത്തലത്തിൽ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന്
കരിപ്പൂർ വിമാനത്താവളം ഒരുങ്ങുന്നു. വിമാനത്താവളത്തിൽ പുതിയതായി ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രവാസികളുടെ വിഷയത്തിൽ കാണിക്കുന്ന മെല്ലെപോക്കിനെ പി.കെ കുഞ്ഞാലിക്കുട്ടി എംപി വിമർശിച്ചു.

ഗൾഫ് മേഖലയിൽ നിന്ന് ഏറ്റവും കൂടുതൽ പ്രവാസികൾ എത്തുന വിമാനത്താവളമാണ് കരിപ്പൂർ. കൂടുതൽ യാത്രക്കാർ ഒരുമിച്ചെത്തുമ്പോൾ കൊവിഡ് പശ്ചാത്തലത്തിൽ നിലവിലെ സൗകര്യങ്ങൾ അപര്യാപ്തമാകും. ഇത് മുന്നിൽ കണ്ടാണ് ജില്ലാ കളക്ടർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം കരിപ്പൂരിൽ വിളിച്ചത്.

തിരിച്ചെത്തുന്ന പ്രവാസികൾക്കാകുളള സജ്ജീകരണങ്ങൾ ഒരുക്കുന്നതിൽ വീഴ്ച ഉണ്ടെന്നും ഉടൻ പൂർത്തിയാക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എംപി ആവശ്യപ്പെട്ടു.

Story highlight: karippor airport redy to welome NRI’s

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top