Advertisement

തെലങ്കാനയില്‍ കൊവിഡ് ബാധിച്ച 45 ദിവസം പ്രായമുള്ള കുഞ്ഞ് ആശുപത്രി വിട്ടു

April 30, 2020
Google News 1 minute Read

തെലങ്കാനയില്‍ കൊവിഡ് രോഗം ബാധിച്ച 45 ദിവസം പ്രായമുള്ള കുഞ്ഞ് ആശുപത്രി വിട്ടു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോഗിയായിരുന്നു ഈ കുഞ്ഞ്. ഇരുപത് ദിവസം പ്രായമുള്ളപ്പോഴാണ് കുഞ്ഞിന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്.

അച്ഛനില്‍ നിന്നാണ് ആണ്‍കുഞ്ഞിന് രോഗം പകര്‍ന്നത്. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലായിരുന്നു കുട്ടിയെ ചികിത്സിച്ചത്. ദിവസങ്ങള്‍ നീണ്ടുനിന്ന ചികിത്സകള്‍ക്കൊടുവിലാണ് കുഞ്ഞ് രോഗമുക്തി നേടിയത്. ഈ മാസം 10 ന് കൊവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച മഹാബൂബ് നഗര്‍ മാര്‍ലു ഗ്രാമത്തിലെ കുഞ്ഞിനെ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Story Highlights: coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here