Advertisement

ചന്ദ്രോപരിതലത്തിൽ നിന്നും ഭൂമിയിൽ പതിച്ച ശിലാക്കഷ്ണത്തിന്റെ ലേലവില 18 കോടി രൂപ

April 30, 2020
Google News 2 minutes Read

ചന്ദ്രോപരിതലത്തിൽ നിന്നും ഭൂമിയിൽ പതിച്ച ശിലാക്കഷ്ണം ലേലത്തിൽ വിറ്റുപോയത് 18 കോടിയലധികം രൂപയ്ക്ക്. ലണ്ടനിലെ ക്രിസ്റ്റീസിൽ വ്യാഴാഴ്ച്ച നടന്ന ലേലത്തിലാണ് രണ്ട് മില്യൺ പൗണ്ടിന്(18,76,83,287 ഇന്ത്യൻ രൂപ) ഈ ശിലാശകലം വിറ്റു പോയത്.

സഹാറ മരുഭൂമിയിൽ പതിച്ച ഈ ശിലാക്കഷ്ണത്തിന് 13.5 കിലോഗ്രാം ഭാരമുണ്ട്. NWA12691 എന്ന് പേര നൽകിയിരിക്കുന്ന ഈ കല്ല് ചന്ദ്രനിൽ നിന്നും ഭൂമിയിൽ പതിക്കുന്ന അഞ്ചാമത്തെ വലിയ ശിലയായാണ് കണക്കാക്കുന്നത്. ഏതെങ്കിലും ഛിന്ന ഗ്രഹമോ വാൽനക്ഷത്രമോ ചന്ദ്രോപരിതലത്തിൽ കൂട്ടിയിടിച്ചതിനെ തുടർന്നായിരിക്കാം കല്ല് ഭൂമിയിൽ പതിച്ചതെന്നാണ് അനുമാനിക്കുന്നത്. ഇതുവരെ 650 കിലോഗ്രാമോളം കല്ലുകൾ ഭൂമിയിൽ പതിച്ചിട്ടുണ്ടെന്നാണ് വിവരം.

ചന്ദ്രന്റെ ഒരു ഭാഗമാണിതെന്നും നിങ്ങളുടെ തലയേക്കാൾ വലിപ്പമുള്ള, ഫുട്ബോളിനോളം വലിപ്പത്തിലുള്ള ദീർഘചതുരാകൃതിയിലുള്ള കല്ലാണിതെന്നാണ് ലണ്ടനിലെ പ്രമുഖ ലേലവിൽപ്പന സ്ഥാപനമായ ക്രസ്റ്റീസിന്റെ സയൻസ് ആൻഡ് നാച്വറൽ ഹിസറ്ററി വിഭാഗം തലവൻ ജയിംസ് ഹൈലോപ്പ് ഈ കല്ലിനെ കുറിച്ച് പറഞ്ഞത്. ഭൂമിയ്ക്കപ്പുറമുള്ള മറ്റൊരു ലോകത്തിന്റെ ഭാഗത്തെ കയ്യിലെടുക്കുന്ന അനുഭവം നമുക്കൊരിക്കലും മറക്കാൻ സാധിക്കില്ലെന്നായിരുന്നു ഇങ്ങനെയൊരു ശിലാക്കഷ്ണം കിട്ടിയതിനെക്കുറിച്ചുള്ള ജയിംസ് ഹൈലോപ്പിന്റെ പ്രസ്താവന.

Story highlight: The auction price of lunar eclipse on the Moon is Rs 18 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here