ഋഷി കപൂറിന് ആദരം; കാർട്ടൂൺ ഒരുക്കി അമൂൽ

അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂറിന് അമുൽ ടോപികല്ലിന്റെ ആദരം. കാർട്ടൂണിലൂടെയാണ് ഋഷി കപൂറിന് അമൂൽ ആദരം അറിയിച്ചിരിക്കുന്നത്.

ബോബി, അമർ അക്ബർ അന്തോണി, മേരാ നാം ജോക്കർ, സർഗം തുടങ്ങിയ സിനിമകളിലെ ഋഷി കപൂറിന്റെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് കാർട്ടൂൺ നിർമിച്ചിരിക്കുന്നത്. കാർട്ടൂണിനൊപ്പം
ഋഷി കപൂർ നായകനായ 1971-ൽ ഇറങ്ങിയ ഹം കിസി സേ കം നഹീ എന്ന സിനിമയെ പരാമർശിച്ച് ‘ആപ് കിസി സേ കം നഹീ’ എന്ന വാചകവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബോളിവുഡ് നടി ആലിയ ഭട്ട് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കാർട്ടൂൺ പങ്ക് വച്ചിട്ടുണ്ട്. രണ്ട് വർഷമായി അർബുധ ബാധിതനായ ഋഷി കപൂർ വ്യാഴാഴ്ചയാണ് ലോകത്തോട് വിട പറഞ്ഞത്.

Story highlights-Tribute to Rishi Kapoor,cartoon Cartoon prepared by Amul

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top