Advertisement

ആലപ്പുഴയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ രണ്ട് ട്രെയിനുകൾ അനുവദിച്ചു

May 3, 2020
Google News 2 minutes Read

ആലപ്പുഴയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ രണ്ട് ട്രെയിനുകൾ അനുവദിച്ചു. ആദ്യ ട്രെയിൻ നാളെ ബീഹാറിലേക്കും രണ്ടാമത്തേത് ബുധനാഴ്ച ഒഡീഷയിലേക്കും പുറപ്പെടും. നിലവിൽ 19,000 ഇതര സംസ്ഥാന തൊഴിലാളികൾ ജില്ലയിൽ ജോലി ചെയ്യുന്നവരായാണ് കണക്ക്. ആവശ്യമായ സുരക്ഷ പരിശോധനകൾക്ക് ശേഷമാവും നാട്ടിലേക്ക് മടക്കി അയക്കുക.

ഒരു ട്രെയിനിൽ 1140 പേർക്ക് യാത്ര ചെയ്യാം. സുരക്ഷാ പരിശോധനകൾ ഉറപ്പാക്കിയ ശേഷം അതേസമയം. ജില്ലയിൽ വിദേശത്ത് നിന്ന് എത്തുന്നവർക്കും അന്യ സംസ്ഥാനത്ത് നിന്ന് മടങ്ങുന്നവർക്കും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങുന്നവർക്കായി ജില്ല മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ മാനേജ്‌മെന്റ് പ്രോട്ടോക്കോൾ തയാറാക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Story highlight: Two trains for Alappuzha other State employees were allowed to return home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here