Advertisement

സര്‍ഫാസി നിയമം സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കി സുപ്രിംകോടതി

May 5, 2020
Google News 2 minutes Read
supremecourt

സര്‍ഫാസി നിയമം സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കി സുപ്രിംകോടതി. വായ്പാ കുടിശിക ഈടാക്കുന്നതുമായി ബന്ധപ്പെറ്റ് മറ്റ് ബാങ്കുകള്‍ പാലിക്കുന്ന നടപടിക്രമങ്ങള്‍ സഹകരണ ബാങ്കുകള്‍ക്കും ബാധകമാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.

read also:പൽഘർ സംഭവം; മഹാരാഷ്ട്രാ പൊലീസിൽ നിന്ന് റിപ്പോർട്ട് തേടി സുപ്രിംകോടതി

പാണ്ഡുരംഗ് ഗണ്‍പതി ചൗഗലെ കേസിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. വായ്പാ കുടിശിക ഈടാക്കിയെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ഫാസി നിയമം സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ശരിവച്ചു. സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ സര്‍ഫാസി നിയമത്തില്‍ നിര്‍വചിക്കുന്ന ബാങ്കിന്റെ പരിധിയില്‍ വരും. വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്നവയ്ക്കും സര്‍ഫാസി നിയമം ബാധകമാണ്. റിസര്‍വ് ബാങ്കിനും മറ്റ് ബാങ്കുകള്‍ക്കും ബാധകമായ നിയമങ്ങള്‍ സഹകരണബാങ്കുകളും പാലിക്കണം. രാജ്യത്തെ വിവിധ ഹൈക്കോടതികളും, സുപ്രിംകോടതി മൂന്നംഗ ബെഞ്ചും വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് അന്തിമതീര്‍പ്പ് കല്‍പ്പിച്ചത്.

Story highlights-Supreme Court applies Sarfasi Act to co-operative banks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here