പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും എക്‌സൈസ് തീരുവ വർധിപ്പിച്ചു

പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് തീരുവ കേന്ദ്രം വർധിപ്പിച്ചു. പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. എന്നാൽ വില വർധനവ് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. മെയ് 6 മുതലാണ് പുതുക്കിയ നിരക്ക് നിലവിൽ വരിക.

ഫലത്തിൽ പെട്രോളിന് 13 രൂപയും ഡീസലിന് ലിറ്ററിന് പത്ത് രൂപയുമാണ് വർധിച്ചിരിക്കുന്നത്. എന്നാൽ വിലവർധന എണ്ണ കമ്പനികളിൽ നിന്നാണ് ഈടാക്കുക. പമ്പുകളിലെ എണ്ണവിലയിൽ മാറ്റമുണ്ടാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറിടകടക്കാനാണ് കേന്ദ്രത്തിന്റെ നടപടി. നിലവിൽ 72.91 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് വില. ഡീസലിന് 67.17 രൂപയും.

Story Highlights- Excise hiked on fuel india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top