Advertisement

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രാര്‍ത്ഥന; കുന്നംകുളത്ത് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു

May 7, 2020
Google News 1 minute Read
Lockdown violation Prayer in  mosque kunnamkulam

ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് തറാവീഹ് നമസ്‌ക്കാരത്തിന് ഒത്തു ചേര്‍ന്ന 13 പേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം കേച്ചേരി ആയമുക്ക് ജുമാമസ്ജിദില്‍ വിലക്ക് ലംഘിച്ച് പ്രാര്‍ഥന നടത്തിയ ഇമാമുള്‍പ്പെടേയുള്ളവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ലോക്ക്ഡൗണ്‍ നിയന്ത്രണം ഉള്ളതിനാല്‍ പള്ളി അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ പിന്‍വാതിലിലൂടെ പള്ളിയിലെത്തിയവരില്‍ കുട്ടികളുമുണ്ടായിരുന്നു.

ഇന്നലെ രാത്രി 8.30യോടെ ആയിരുന്നു സംഭവം. നമസ്‌ക്കാരം ആരംഭിച്ച് അല്‍പ സമയത്തിനകം പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് ചിലര്‍ ഓടി രക്ഷപെട്ടു. സംഭവ സ്ഥലത്ത് നമസ്‌ക്കരിക്കാന്‍ 15 ലേറെ പേരുണ്ടായിരുന്നു. കുന്നംകുളം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്. ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് ആരാധനാലയങ്ങള്‍ അടച്ചിടണമെന്നാണ് നിര്‍ദേശം.

Story Highlights: Lockdown violation, Prayer in  mosque, kunnamkulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here