കൊവിഡിനു ശേഷം ഇന്ത്യയിൽ ജനന നിരക്കിൽ വർധനവ് ഉണ്ടാകുമെന്ന് യുനിസെഫ്

കൊവിഡ് മഹാമാരി റിപ്പോർട്ട് ചെയ്ത മാർച്ച് മുതൽ വരുന്ന ഡിസംബർ വരെയുള്ള ഒമ്പത് മാസത്തിനിടിയിൽ ഇന്ത്യയിൽ ജനന നിരക്കിൽ വൻ വർധനവ് ഉണ്ടാകുമെന്നു യുനിസെഫ്. രാജ്യത്ത് 20 ദശലക്ഷത്തിലധികം കുഞ്ഞുങ്ങൾ ഈ സമയത്തിനിടയിൽ ജനിക്കുമെന്നാണ് പറയുന്നത്. മാതൃദിനമായ മേയ് പത്തിനു മുന്നോടിയായിട്ടാണ് യുനിസെഫ് ഈ വിവരം പുറത്തു വിട്ടത്.
മാർച്ച് 11 വരുന്ന ഒമ്പത് മാസത്തിനകം 20.1 മില്യൺ കുഞ്ഞുങ്ങൾ ജനിക്കുമെന്നാണ് കരുതുന്നത്. മാർച്ച് 11 മുതൽ ഡിസംബർ 16 വരെയുള്ള കാലയളവിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ജനന നിരക്ക് രേഖപ്പെടുത്തുമെന്നും യു.എൻ പോപ്പുലേഷൻ ഡിവിഷന്റെ കഴിഞ്ഞ വർഷത്തെ പോപ്പുലേഷൻ പ്രോസ്പെക്റ്റ്സ് 2019 ഡാറ്റയെ അടിസ്ഥാനമാക്കി യുനിസെഫ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്ക് പുറമെ ചൈന, നൈജീരിയ, പാകിസ്ഥാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും കാലത്ത് ജനനിരക്കിൽ വലിയ വർധനവ് രേഖപ്പെടുത്തുമെന്ന് യുനിസെഫ് ചൂണ്ടിക്കാട്ടുന്നു. സാധാരണ നിലയിൽ ഉയർന്ന ജനന നിരക്കുള്ള രാജ്യങ്ങളാണ് ഇവ.
എന്നാൽ, ഈ സമയം സത്രീകൾക്കും കുട്ടികൾക്കും വലിയ വെല്ലുവിളികളുടെതായിരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. കൊവിഡ് മഹാമാരിയുടെ കാലത്ത് ഗർഭിണികളാവുകയും പ്രസവിക്കുകയും ചെയ്യുന്ന സ്ത്രീകൾക്കും നവജാത ശിശുക്കൾക്കും ആശുപത്രി സേവനങ്ങളിലടക്കം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നാണ് പറയുന്നത്. കൊവിഡ് ഹോട്ട്സ്പോട്ടുകളായ പല സ്ഥലങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും ജീവൻ അപകടത്തിലാണെന്നും പ്രസവ പരിചരണമടക്കമുള്ള ജീവൻ രക്ഷ ആരോഗ്യ സേവനങ്ങൾ ഇക്കാലയളവിൽ തടസപ്പെടുമെന്നും യുനിസെഫ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
വൈറസ് ബാധ ഭയന്ന് ഗർഭണികളിൽ പലരും ആശുപത്രികളിൽ പോകാൻ മടിക്കുകയാണ്. ലോക്ക് ഡൗൺ കാലത്ത് മതിയായ പരിചരണം ലഭിക്കില്ലെന്ന ഭയവും നിലനിൽക്കുന്നുണ്ട്. ആരോഗ്യ സംവിധാനത്തിൽ ഇക്കാലയളവിൽ വലിയ വീഴ്ച്ചകൾക്കാണ് സാധ്യത കാണുന്നതെന്നാണ് യുനിസെഫ് പറയുന്നത്. ഡോക്ടർമാരുടെ അഭാവവും ജീവൻ രക്ഷ ഉപകരണങ്ങളുടെ ദൗർലഭ്യം നേരിടണ്ടി വരുമെന്നും ചൂണ്ടിക്കാണിക്കുന്നു.
Story highlight: UNICEF says birth rate in India will increase after covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here