റാൻഡം ടെസ്റ്റിനൊരുങ്ങി ഐസിഎംആർ

covid test

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ കുറേ ദിവസങ്ങളായി വർധിക്കുന്ന സാഹചര്യത്തിൽ സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ റാൻഡം ടെസ്റ്റിനൊരുങ്ങി ഐസിഎംആർ(ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്). ഇതനുസരിച്ച് 75 ജില്ലകളിലായി 400 പേരെ വീതം റാൻഡം ടെസ്റ്റിന് വിധേയമാക്കും.

രോഗികളുടെ എണ്ണം സാമൂഹ്യവ്യാപനം നടന്നിട്ടുള്ളതായി ആക്ഷേപം ഉയർന്നിരുന്നു. ഇത് പരിഗണിച്ചാണ് ഐസിഎംആർ റാൻഡം ടെസ്റ്റടക്കമുള്ള പരിശോധനകൾ നടത്തുന്നത്. ഇതിനായി തെരഞ്ഞടുത്ത 75 ജില്ലകളിൽ നിന്ന് 400 പേരുടെ റാൻഡം ടെസ്റ്റ് നടത്തും.

read also:കൊവിഡിനെ തുരത്താൻ ഗംഗാജലം; പഠനം നടത്തണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി ഐസിഎംആർ

രാജ്യത്ത് ഇതുവരെ 56342 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1886 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3390 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 109 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു.

Story highlights-ICMR ready for random test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top