ഇതര സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ തിരികെ എത്തിക്കാൻ ട്രെയിനുകൾ അനുവദിക്കാൻ നടപടി വേണം : കെ സി ജോസഫ് എംഎൽഎ

ഇതര സംസ്ഥാനങ്ങളിൽ നിന്നും മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് ട്രെയിൻ സർവീസ് ആരംഭിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്ന് കെ സി ജോസഫ് എംഎൽഎ. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും കെ സി ജോസഫ് കുറ്റപ്പെടുത്തി.
read also:ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഗർഭിണികൾ അടക്കമുള്ളവർക്ക് ചെക്ക് പോസ്റ്റുകളിൽ പ്രത്യേക കൗണ്ടർ
ആയിരക്കണക്കിന് വിദ്യാർഥികളാണ് അന്യസംസ്ഥാനങ്ങളിൽ പഠിക്കാൻ പോയിട്ടുള്ളത്. നാൽപ്പത്തിയഞ്ച് ദിവസമായി വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളെ മടക്കികൊണ്ടുപോകാൻ മറ്റ് സംസ്ഥാനങ്ങൾ കാണിക്കുന്ന താത്പര്യം എന്തുകൊണ്ടാണ് കേരള സർക്കാർ മലയാളികളുടെ കാര്യത്തിൽ കാണിക്കാത്തതെന്ന് മനസിലാകുന്നില്ല. മലയാളികളെ മടക്കിക്കൊണ്ടുവരാൻ പിണറായി സർക്കാർ യാതൊരു താത്പര്യവും കാണിക്കുന്നില്ലെന്നും കെ സി ജോസഫ് പറഞ്ഞു.
Story highlights-Action should be taken allow trains
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here