ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. രണ്ടേമുക്കാൽ ലക്ഷം കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതേസമയം, 14 ലക്ഷം ആളുകൾ രോഗമുക്ത നേടി. കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നതിന്റെ അടിസ്ഥാനത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ വിവിധ രാജ്യങ്ങളുടെ ശ്രമം തുടങ്ങി.
എന്നാൽ, അമേരിക്കയിൽ ഇന്നലെ മാത്രം മരിച്ചത് 1683 പേരാണ്. 28,874 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ മരണം 78,581 ആയി. 13 ലക്ഷത്തിലധികം ആളുകൾക്കാണ് അമേരിക്കയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടണിൽ 626 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ബ്രസീലിൽ 804 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. 10,000ൽ അധികം പേർക്കാണ് ഇന്നലെ മാത്രം ബ്രസീലിൽ കൊവിഡ് സ്ഥിരീകരിച്ചത്. മെക്‌സിക്കോയിൽ 300 ന് അടുത്ത് ആളുകൾ ഇന്നലെ കൊവിഡ് മൂലം മരിച്ചു.
Story highlight: world wide number of covid positive crossed 40 lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here