Advertisement

ഇനി ഈ ഗ്രാമം ‘നായകന്റെ ദേശം’; ഇർഫാൻ ഖാന് ആദരവുമായി മഹാരാഷ്ട്രയിലെ ഇഗത് പുരി

May 11, 2020
Google News 2 minutes Read
Irrfan khan village name

മഹാരാഷ്ട്രയിലെ ഇഗത് പുരി ഗ്രാമം പേര് മാറ്റി. ‘ഹീറോ-ചി-വാദി’ അഥവാ ‘നായകന്റെ ദേശം’ എന്നാണ് ഗ്രാമത്തിൻ്റെ പുതിയ പേര്. ഈയിടെ അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാനോടുള്ള ആദര സൂചകമായിയാണ് പ്രദേശത്തിന് പുതിയ പേര് പേര് നൽകിയത്.

Read Also: കാണുന്നതിലൊക്കെ താളം കണ്ടെത്തുന്ന മനുഷ്യൻ; ഇർഫാൻ ഖാനെപ്പറ്റി ഭാര്യ സുതാപ സിക്ദർ എഴുതുന്നു

ഇഗത് പുരി ഗ്രാമവാസികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് ഇർഫാൻ ഖാൻ. പലപ്പോഴും ഇവരെ ഇർഫാൻ സഹായിച്ചിരുന്നു. എ ഗ്രാമത്തിൽ ഭൂമി വാങ്ങിയ അദ്ദേഹം ഗ്രാമീണരുടെ ബുദ്ധിമുട്ടുകൾ അടുത്തറിഞ്ഞതോടെ പല രീതിയിലും ഇവരെ സഹായിക്കുകയും ഇവരോടൊപ്പം നിലകൊള്ളുകയും ചെയ്തിരുന്നു. ആദിവാസി വിഭാഗത്തിൽ പെടുന്ന ഗ്രാമത്തിലെ വിദ്യാർഥികൾക്ക് പുസ്തകങ്ങളും മഴക്കോട്ടുകളും കമ്പ്യൂട്ടറുകളും മധുരപലഹാരങ്ങളും അവശ്യ വസ്തുക്കളും ഇർഫാൻ നൽകിയിരുന്നു.

ഇതേ തുടർന്നാണ് ഗ്രാമത്തിൽ ഇർഫാന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് അദ്ദേഹത്തോടുള്ള ആദരസൂചകമായി ‘നായകന്റെ ദേശം’ എന്ന് പേര് നൽകിയത്. “അദ്ദേഹം ഞങ്ങൾക്ക് കാവൽക്കാരനായ മാലാഖയായിരുന്നു. എപ്പോൾ സഹായം ചോദിച്ചാലും അദ്ദേഹം ഒഴികഴിവ് പറഞ്ഞിരുന്നില്ല.”- സില്ല പരിഷത് അംഗമായ ഗോരഖ് ബോഡ്കെ പറയുന്നു.

Read Also: ‘ഉൾക്കൊള്ളാനാകുന്നില്ല…’ ഇർഫാൻ ഖാന്റെ വിയോഗത്തെ കുറിച്ച് ദുൽഖർ

കോളൻ അണുബാധയെ തുടർന്നാണ് 53കാരനായ ഇർഫാൻ ഖാൻ മരണമടഞ്ഞത്. ഏപ്രിൽ 29ന് മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ മരണം. ഹാസിൽ, ലൈഫ് ഇൻ എ മെട്രോ, ക്രേസി 4, ആജാ നച്ച്‌ലെ, ഗുണ്ടേ, ഹിന്ദി മീഡിയം, കാർവാൻ തുടങ്ങി നിരവധി ബോളിവുഡ് ഇർഫാൻ അഭിനയിച്ചു. സ്ലംഡോഗ് മില്യണെയർ, ഇൻഫെർണോ, ലൈഫ് ഓഫ് പൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ഹോളിവുഡിലും അദ്ദേഹം തൻ്റെ പേര് എഴുതിച്ചേർത്തു. അംഗ്രേസി മീഡിയമായിരുന്നു ഇർഫാൻ ഖാന്റെ അവസാന ചിത്രം.

Story Highlights: Irrfan khan hero chi wadi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here