ലോക്ക് ഡൗൺ ലംഘിച്ചു; നടി പൂനം പാണ്ഡെയ്‌ക്കെതിരെ കേസ്

lockdown violation case against poonam pandey

ലോക്ക് ഡൗൺ ലംഘിച്ചതിന് നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ കേസ്. മുംബൈ മറൈൻ ഡ്രൈവ് പൊലീസാണ് താരത്തിനും ഒപ്പം സഞ്ചരിച്ചിരുന്ന വ്യക്തിക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അനാവശ്യമായി മറൈൻ ഡ്രൈവിലൂടെ താരം കാറിൽ സഞ്ചരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഐപിസിയുടെ 269, 188 എന്നീ വകുപ്പുകൾ പ്രകാരമാണ് താരത്തിനും ഒപ്പം സഞ്ചരിച്ചിരുന്ന സാം അഹ്മദ് ബോംബെ (46) എന്ന വ്യക്തിക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരമാണ് ഇരുവർക്കുമെതിരെ കേസ്.

അതേസമയം മഹാരാഷ്ട്രയിൽ സ്ഥിതി രൂക്ഷമാണ്. 779 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 20,228 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിൽ അൻപത് ശതമാനവും മുംബൈയിലാണ്.

Story Highlights-  lockdown violation case against poonam pandey

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top