സാമ്പത്തിക പാക്കേജ് സ്വാഗതം ചെയ്ത് ധനമന്ത്രി തോമസ് ഐസക്

കൊവിഡ് മൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നടപടി സ്വാഗതം ചെയ്ത് ധനമന്ത്രി ടി എം തോമസ് ഐസക്. പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രസർക്കാർ നടപടി ആശ്വാസം നൽകുന്നതാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കാത്തതിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.
read also: 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഒരു വർഷത്തേക്ക് വായ്പകൾക്ക് മൊറാട്ടോറിയം പ്രഖ്യാപിക്കണമെന്നും മന്ത്രി പറഞ്ഞു. സാർവത്രിക പെൻഷൻ പദ്ധതി പ്രഖ്യാപിക്കണം. 7500 രൂപയെങ്കിലും എല്ലാ കുടുംബങ്ങൾക്കും നൽകണം. ജനങ്ങൾക്ക് പണം എത്തിക്കുന്നതിൽ പ്രശ്‌നം ഉണ്ടായേക്കാമെന്നും മന്ത്രി പറഞ്ഞു.
read also: പ്രവാസികളുമായി കണ്ണൂരും കൊച്ചിയിലും വിമാനമിറങ്ങി
രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രിയാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരുന്ന പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സർവമേഖലകൾക്കും കരുത്ത് പകരുന്നതായിരിക്കും പാക്കേജെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ആത്മനിർഭർ അഭിയാൻ’ എന്നാണ് പാക്കേജിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
story highlights- coronavirus, t m thomas issac, financial package
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here