ഗ്രീന്‍ ഗ്രാസ്: കോഫീ ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു

ഗ്രീന്‍ഗ്രാസ് പദ്ധതിയെ അധികരിച്ച് തയാറാക്കിയ കോഫി ടേബിള്‍ ബുക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സംസ്ഥാനത്തെ വനപ്രദേശങ്ങളേയും ഇക്കോ ടൂറിസം സെന്ററുകളേയും മാലിന്യമുക്തമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് നടപ്പാക്കിവരുന്ന പദ്ധതിയാണ് ഗ്രീന്‍ഗ്രാസ്. വനംമന്ത്രി അഡ്വ. കെ.രാജു ആദ്യപ്രതി ഏറ്റുവാങ്ങി. വകുപ്പുതല സംയോജനത്തിലൂടെയും ബഹുജന പങ്കാളിത്തത്തോടെയും വനമേഖല മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് ആവിഷ്‌കരിച്ച ഗ്രീന്‍ഗ്രാസ് പദ്ധതിയുടെ ആവിര്‍ഭാവവും പ്രവര്‍ത്തനമികവും വ്യക്തമാക്കുന്നതാണ് കോഫി ടേബിള്‍ ബുക്ക്.
read also:സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമം; മുഖ്യമന്ത്രിക്ക് പരാതി നൽകി പ്രവാസി വ്യവസായി ഉസ്മാൻ
വനങ്ങളോട് ചേര്‍ന്ന് കൂടുതല്‍ മാലിന്യം നിക്ഷേപിക്കപ്പെടുന്നതായി കണ്ടെത്തിയ 47 പഞ്ചായത്തുകളിലെ 125 പോയന്റുകളില്‍ 2018 ലാണ് പദ്ധതിക്ക് തുടക്കമായത്. രണ്ടു വര്‍ഷത്തിനുള്ളില്‍ രണ്ടായിരം ടണ്‍ മാലിന്യമാണ് പദ്ധതിയുടെ ഭാഗമായി വനങ്ങളില്‍ നിന്ന് നീക്കം ചെയ്തത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെയാണ് ഗ്രീന്‍ ഗ്രാസ് പദ്ധതി നടപ്പാക്കി വരുന്നത്. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സ്റ്റിയറിംഗ് കമ്മറ്റിയും വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, ടൂറിസം വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായി ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചിട്ടുണ്ട്. എല്ലാ മാസവും അവലോകനയോഗം ചേര്‍ന്നാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
Story highlights-Green Grass: Coffee Table Book released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here