സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് ടിക്കറ്റ് എടുത്തു നൽകണം; പ്രവാസികൾക്കായി എ കെ ആന്റണി

a k antony

വിദേശത്ത് നിന്ന് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരും എന്നാൽ സാമ്പത്തിക ശേഷി ഇല്ലാത്തവരുമായ പ്രവാസികൾക്ക് ഇന്ത്യൻ എംബസികൾ മുഖാന്തരം ടിക്കറ്റ് എടുത്ത് നൽകണമെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ഇക്കാര്യം എ കെ ആന്റണി ആവശ്യപ്പെട്ടു. കത്തിലൂടെയാണ് ആന്റണി മന്ത്രിയോട് ആവശ്യമുന്നയിച്ചത്.

നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന അധിക ശതമാനവും വളരെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. അങ്ങനെയുള്ളവർക്ക് അവർ താമസിക്കുന്ന രാജ്യങ്ങളിലെ എംബസികൾ മുഖാന്തരം മടക്കയാത്ര ടിക്കറ്റ് എടുത്ത് നൽകണം. ഇനിയും ആളുകൾ തിരിച്ചെത്താൻ താത്പര്യം അറിയിച്ചേക്കാം. അതിനാൽ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കണമെന്നും ആന്റണി കത്തിൽ ആവശ്യപ്പെടുന്നു.

read also:347 പ്രവാസികൾ കൂടി കരിപ്പൂരിൽ വിമാനമിറങ്ങി; 7 പേർക്ക് കൊവിഡ് ലക്ഷണങ്ങൾ

കേരള സർക്കാരിന്റെ നോർക്കാ റൂട്ട്‌സ് വെബ്‌സെറ്റ് വഴി അഞ്ച് ലക്ഷം പേരാണ് ഒരാഴ്ചക്കുള്ളില്‍ മടങ്ങി വരാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിൽ തന്നെ തൊഴിൽ രഹിതർ, വൃദ്ധർ, ഗർഭിണികൾ, കുട്ടികൾ എന്നീ വിഭാഗങ്ങൾ കൂടുതലാണ്. ഗൾഫിൽ നിന്നും മാലി ദ്വീപിൽ നിന്നും ആളുകളെ എത്തിക്കുന്ന വിമാനങ്ങളും കപ്പലുകളും കേരളത്തിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇനി യൂറോപ്പിൽ നിന്നും മറ്റ് മേഖലകളിൽ നിന്നും ആളുകളെ എത്തിക്കാനുണ്ട്.

Story highlights-a k antony asks foreign minister provide free tickets via embassy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top