കൊവിഡ് പ്രതിരോധം; ദുബായിൽ ആരോഗ്യ പ്രവർത്തകർക്ക് പത്ത് വർഷത്തേക്ക് ഗോൾഡൻ വിസ

ദുബായിൽ ആരോഗ്യ പ്രവർത്തകർക്ക് ഗോൾഡൻ വിസ പ്രഖ്യാപനം. പത്ത് വർഷത്തേക്കാണ് ഗോൾഡൻ വിസ. കൊവിഡിനെതിരെയുള്ള ആരോഗ്യ പ്രവർത്തകരുടെ പോരാട്ടങ്ങൾക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചുകൊണ്ടാണ് ഗോൾഡൻ വിസ നൽകുന്നത്. ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ അധികൃതർക്ക് നൽകി തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

Read Also: കൊറോണ സ്വാഭാവിക വൈറസ് അല്ല; ലാബിൽ നിർമിച്ചത്: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

212 ഡോക്ടർമാർക്ക് ഗോൾഡൻ വിസ നൽകും. പൊതുജന സുരക്ഷക്കും കൊവിഡ് രോഗികളുടെ പരിപാലനത്തിനുമായുള്ള ആരോഗ്യ സംഘങ്ങളുടെ മികച്ച പരിശ്രമങ്ങൾക്കാണ് ഈ അഭിനന്ദനം. ആരോഗ്യ വകുപ്പ് ഡയറക്ടർ ജനറൽ ഹുമൈദ് അൽ ക്വുതമി ഭരണാധികാരി ശൈഖ് മുഹമ്മദിന് ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് നന്ദി അറിയിച്ചു. കൊവിഡിനെതിരെ ആരോഗ്യ പ്രവർത്തകരുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഈ പ്രവൃത്തി ഉത്തേജനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യുഎഇയിൽ വിസ, എമിറേറ്റ്‌സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ പിഴകളും ഒഴിവാക്കി ഉത്തരവ് വന്നു. പ്രസിഡന്റായ ശൈഖ് ഖലീഫ ബിന്ഡ സായിദ് ആൽ നഹ്യാൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

 

dubai, golden visa, health workersനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More