കേരളത്തിൽ ആദ്യമായി ഒറ്റക്കണ്ണുള്ള ആട്

കേരളത്തിന് കൗതുകമായി ഒറ്റക്കണ്ണുള്ള ആട് പിറന്നു. കൊല്ലം അഞ്ചലിൽ മീൻകളം എന്ന ഗ്രാമത്തിലാണ് അപൂർവയിനം ആട് പിറന്നിരിക്കുന്നത്. രണ്ട് വശത്തും കണ്ണുകളില്ലാതെ നെറ്റിയുടെ നടുക്കായാണ് കണ്ണ് ഉള്ളത്. ആടിന്റെ വായ് ഭാഗത്തിനും ചെറിയ വ്യത്യാസമുണ്ട്.
ജോയ് എന്ന വ്യക്തിയുടേതാണ് ഈ അപൂർവ ആട്. കുറച്ച് നാളുകൾക്ക് മുമ്പാണ് ജോയി ഗർഭിണിയായ തള്ളയാടിനെ വാങ്ങുന്നത്. എന്നാൽ പ്രസവിക്കുമ്പോൾ ഇങ്ങനൊരു അത്ഭുതമാകും തങ്ങളെ കാത്തിരിക്കുക എന്ന് ജോയിയും കുടുംബവും വിചാരിച്ചില്ല. ആട് പിറന്നത് ഒറ്റക്കണ്ണ് മാത്രമായാണെന്ന് കണ്ടതോടെ ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും പിന്നീട് ഇതൊരു കൗതുകമായി. അയൽപകത്തുള്ളവരൊക്കെ ഈ അപൂർവയിനം ആടിനെ കാണാൻ എത്തിയിരുന്നു.
ഈ കണ്ണിന് അൽപ്പം കാഴ്ച കുറവാണെന്ന് സംശയിക്കുന്നതായി അയൽവാസി twentyfournews.com നോട് പറയുന്നു. ആട്ടിൻകുട്ടി അമ്മയുടെ അകിടിൽ നിന്ന് പാൽ കുടിക്കാൻ കഷ്ടപ്പെടുന്നത് കണ്ട് കുഞ്ഞിന്റെ വായിലേക്ക് അകിടുവെച്ചു നൽകിയപ്പോഴാണ് കുഞ്ഞിന് പാൽ കുടിക്കാനായുള്ളു. അങ്ങനെയാണ് കാഴ്ച കുറവുണ്ടെന്ന് മനസിലാകുന്നത്. എന്നാൽ മറ്റ് ശാരീരിക പ്രശ്‌നങ്ങളൊന്നും കുഞ്ഞിനില്ലെന്ന് ഇദ്ദേഹം പറഞ്ഞു.
read also:വരി വരിയായി ഓടിയും ചാടിയും സിംഹക്കുട്ടികള്‍; കൗതുകം നിറച്ച് വിഡിയോ
ടാപ്പിംഗ് തൊഴിലാളിയാണ് ജോയി. ജോയിയുടെ വീട്ടിൽ ഇത് കൂടാതെ കുറച്ച് ആടുകൾ കൂടിയുണ്ട്.
Story Highlights- Kerala’s first Single eye Goat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here