സിബിഎസ്ഇ പത്താം തരം, പ്ലസ് ടു പരീക്ഷകളുടെ പുതുക്കിയ തിയതി ഇന്ന് അറിയാം

cbsc

സിബിഎസ്ഇ പരീക്ഷകളുടെ പുതുക്കിയ തിയതി ഇന്നറിയാം. കൊവിഡും ലോക്ക് ഡൗണും കാരണം മുടങ്ങിയ പരീക്ഷകളുടെ പുതുക്കിയ തിയതിയാണ് ഇന്ന് പ്രഖ്യാപിക്കുക. വൈകുന്നേരം അഞ്ച് മണിയോടെ തിയതികൾ പ്രഖ്യാപിക്കും.

read also:കേരള സർവകലാശാല 21 ന് തുടങ്ങാനിരുന്ന പരീക്ഷകൾ മാറ്റി

ലോക്ക് ഡൗൺ കാരണം മുടങ്ങിയ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകളുടെ തിയതിയാണ് അറിയാൻ സാധിക്കുക. കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്‌റിയാൽ ആണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം പുറത്തുവിട്ടത്.

Story highlights-cbse, exam date announcement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top