Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (16-05-2020)

May 16, 2020
Google News 0 minutes Read
todays headlines

കൊവിഡ് കേസുകളില്‍ ചൈനയെ മറികടന്ന് ഇന്ത്യ

കൊവിഡ് കേസുകളിൽ ഇന്ത്യ ചൈനയെ മറികടന്നു. ചൈനയിൽ 82,933 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്ത്യയിൽ പോസിറ്റീവ് കേസുകൾ 85000 കടന്ന് 85940 ൽ എത്തി നിൽക്കുകയാണ്. 2752 പേർ മരിച്ചു.

ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടും

ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടാന്‍ തീരുമാനമായി. ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സമ്പന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കും.

ഉത്തര്‍പ്രദേശില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് 23 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 23 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. രാജസ്ഥാനിലേക്ക് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റ മുപ്പതു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഔറിയാ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്.

രാജ്യത്തെ ആശങ്കയിലാക്കി കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന

രാജ്യത്തെ ആശങ്കയിലാക്കി കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ തമിഴ്‌നാട് ഗുജറാത്തിനെ മറികടന്നു. രാജ്യത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 81970 ആയി. 2649 പേര്‍ മരിച്ചു. അതേസമയം, മിസോറം ഈമാസം 31 വരെ ലോക്ക്ഡൗണ്‍ നീട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here