സാമൂഹിക അകലത്തിന് പ്രത്യേക തരം തൊപ്പി; നൂതന ആശയവുമായി ജർമൻ കഫറ്റീരിയ

German cafe social distancing

കൊറോണക്കാലത്തിനു ശേഷമുള്ള ജീവിതം എങ്ങനെയാവുമെന്ന് ലോകം ഇപ്പഴേ ആലോചിക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷം തിരികെയെത്തിയ ഫുട്ബോൾ മത്സരങ്ങളിലും ചില മാറ്റങ്ങൾ നമ്മൾ കണ്ടു. ലോകം ഇനിയൊരിക്കലും പഴയതു പോലെ ആവില്ലെന്ന ചില പഠനങ്ങളും ഇതിനിടയിൽ പുറത്തുവന്നു. ഇത്തരം വാർത്തകൾക്കിടെയാണ് കൊറോണാനന്തര ലോകത്തിൻ്റെ ഒരു ചെറിയ പതിപ്പുമായി ജർമ്മനിയിലെ കഫേ റോത്തേ എന്ന കഫറ്റീരിയ രംഗത്തെത്തിയത്.

Read Also: ടീമിലെ രണ്ട് അംഗങ്ങൾക്ക് വൈറസ് ബാധ; ബുണ്ടസ് ലിഗയിലെ ഒരു ടീം മുഴുവൻ ക്വാറന്റീനിൽ

ചായ കുടിക്കാനെത്തുന്നവർ ഒരു പ്രത്യേക തരത്തിലുള്ള തൊപ്പി ധരിച്ചേ കടയിൽ ഇരിക്കാവൂ. നീണ്ട രണ്ട് സ്വിമ്മിംഗ് നൂഡീലുകൾ തൊപ്പിയിലുണ്ട്. അതുകൊണ്ട് തന്നെ അവ പരസ്പരം സാമൂഹിക പാലിക്കാൻ സഹായിക്കുമെന്നാണ് കഫറ്റീരിയ ഉടമയുടെ കണ്ടെത്തൽ. ആളുകൾ ഇത്തരത്തിൽ തൊപ്പി ധരിച്ച് ഇരിക്കുന്നതിൻ്റെ ചിത്രം, കഫേ ഉടമ ജാക്വലിൻ റോത്തെ തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പങ്കുവച്ചതോടെയാണ് ഈ ആശയം ചർച്ചയായത്. ഉള്ളിൽ 36ഉം പുറത്ത് 20ഉം മേശകളാണ് നേരത്തെ കഫറ്റീരിയയിൽ ഉണ്ടായിരുന്നത്. എന്നാൽ കൊറോണ സാഹചര്യത്തിൽ കസേരകളുടെ എണ്ണം യഥാക്രമം 12, 8 എന്നിങ്ങനെ കുറച്ചു.

Read Also: ഗോൾ ആഘോഷത്തിൽ സാമൂഹ്യ അകലം; സാധാരണയിലും നീണ്ട സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ച്: തിരിച്ചു വരവിൽ ഫുട്ബോൾ ഇങ്ങനെ: വീഡിയോ

ഇതുവരെ 174,400 കൊവിഡ് കേസുകളാണ് ജർമ്മനിയിൽ റിപ്പോർട്ട് ചെയ്തത്. 7,884 പേർ മരണപ്പെട്ടു. ജർമ്മനിയിൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ പുനരാരംഭിച്ചിരുന്നു. പല യൂറോപ്യൻ രാജ്യങ്ങളിലും ഉടൻ ഫുട്ബോൾ ലീഗുകൾ പുനരാരംഭിക്കും.

Story Highlights: German cafe social distancing hat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top