ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ തുറക്കാം; മറ്റ് വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് പ്രഖ്യാപിച്ച ഇളവുകൾ

സംസ്ഥാനത്ത് ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കാൻ അനുമതി. മുടി വെട്ടുന്നതിന് മാത്രമാണ് അനുമതി. സ്ഥാപനങ്ങളിൽ എയർ കണ്ടീഷൻ ഉപയോഗിക്കരുത്. ഉപഭോക്താക്കൾക്കായി ഒരേ ടവൽ ഉപോയഗിക്കരുത്. ഉപഭോക്താക്കൾ തന്നെ ടവൽ കൊണ്ടുവരുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
ഒരു സമയം രണ്ട് പേരിൽ കൂടുതൽ കാത്ത് നിൽക്കരുതെന്നും നിർദേശമുണ്ട്.

അതേസമയം, മാളുകൾക്ക് പ്രവർത്തനാനുമതിയില്ല. ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ ആകെയുള്ള കടകളിൽ 50% പേർക്ക് കടകൾ തുറന്ന് പ്രവർത്തിക്കാം. ഏത് ദിവസം ഏത് കട തുറക്കാമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേർന്ന് തീരുമാനിക്കാം.

റെസ്റ്റോറന്റുകളിൽ രാത്രി ഒമ്പത് മണി വരെ ഭക്ഷണ വിതരണം നടത്താം. രാത്രി പത്ത് മണി വരെ ഓൺലൈൻ ഡെലിവറി സാധ്യമാകും. ആപ്പ് സജ്ജമായതിന് ശേഷം മദ്യം വിതരണം സാധ്യമാക്കും.

read also:സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൊവിഡ്

സ്‌കൂൾ, കോളജ്, ട്രെയിനിംഗ് സെന്ററുകൾക്ക് അനുമതിയില്ല. എന്നാൽ ഓൺലൈൻ വിദൂര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും.

Story highlights-kerala new relaxation shops including barber shopനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More