നവാസുദ്ധീൻ സിദ്ധീഖിക്കും കുടുംബത്തിനും ക്വാറന്റീൻ നിർദേശം

ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ധീഖിക്കും കുടുംബത്തിനും 14 ദിവസത്തെ ക്വാറന്റീൻ നിർദേശം. മുംബൈയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് യാത്ര ചെയ്തതിനാലാണ് അദ്ദേഹത്തിന് ക്വാറന്റീനിൽ പോവാനുള്ള നിർദേശം ലഭിച്ചത്. കുടുംബ വീട്ടിലേക്കാണ് നവാസുദ്ധീൻ മുംബൈയിൽ നിന്ന് യുപിയിലെ ബുദ്ധാനയിലേക്ക് സഞ്ചരിച്ചത്.

സിദ്ധീഖിയുടെ സഹോദരി മാസങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. എന്നാൽ കൊവിഡും ലോക്ക് ഡൗണും കാരണം വീട്ടിലെത്താൻ സാധിച്ചിരുന്നില്ല. അതിനാലാണ് ലോക്ക് ഡൗണിൽ ഇളവ് വന്നപ്പോൾ സിദ്ധീഖി മറ്റ് സഹോദരങ്ങളുടെ അടുത്തേക്ക് പോയത്. ഈദിന് മുന്നോടിയായിരുന്നു സന്ദർശനം.

15ാം തിയതി വീട്ടിൽ എത്തിയ താരത്തിനും കുടുംബത്തിനും കൊവിഡ് പരിശോധന നടത്തിയിരുന്നു. ഫലം നെഗറ്റീവാണ്. എന്നാലും സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചാണ് 14 ദിവസത്തേക്കുള്ള ക്വാറന്റീൻ. അധികൃതരുടെ അനുമതി വാങ്ങിയാണ് താരം യാത്ര നടത്തിയത്.

സിദ്ധീഖിയുടെതായി ഇനി പുറത്തിറങ്ങാനുള്ളത് ഘൂംകേതു എന്ന സിനിമയാണ്. ഓൺലൈനായി ആണ് ചിത്രത്തിന്റെ റിലീസ്.

 

nawazuddin siddiqui,  quarantine advice, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top