സംസ്ഥാനത്ത് മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് 2036 പേര്‍ക്കെതിരെ കേസെടുത്തു

സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്തതിന് 2036 പേര്‍ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസ് രൂപം നല്‍കിയ ടാസ്‌ക് ഫോഴ്‌സിന്റെ ചുമതല ദക്ഷിണമേഖല ഐജി ഹര്‍ഷിത അത്തല്ലൂരിക്ക് നല്‍കി. മാസ്‌ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി പൊലീസ് ആരംഭിച്ച ബാസ്‌ക് ഇന്‍ ദി മാസ്‌ക് എന്ന ക്യാമ്പയിന്‍ കൂടുതല്‍ പുതുമകളോടെ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ക്വാറന്റീന്‍ ലംഘിച്ചതിന് 14 കേസുകളും സംസ്ഥാനത്ത് ഇന്ന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാനായാണ് എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പൊലീസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയത്. ഗ്രാമീണ മേഖലയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതോടൊപ്പം പൊലീസിന്റെ ബാസ്‌കിന്‍ ദ മാസ്‌ക് ക്യാമ്പയ്‌നിന്റെ ഭാഗമായി മാസ്‌ക് സൗജന്യമായി വിതരണം ചെയ്യും.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് നിലവിലുള്ളത് 33 ഹോട്ട്‌സ്‌പോട്ടുകള്‍
സംസ്ഥാനത്ത് ഇതുവരെ സാമൂഹവ്യാപനമില്ല; ഇനി ഭയക്കേണ്ടത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ: മുഖ്യമന്ത്രി
സംസ്ഥാനത്തേക്ക് കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ഇതുവരെ എത്തിയത് 74426 പേര്‍
Story Highlights: Cm Pinarayi Vijayan, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here