അംഫൻ ചുഴലിക്കാറ്റ് ഒഡീഷ തീരത്തിനരികിലേക്ക്; കേരളത്തിൽ കനത്ത മഴയ്ക്കും കാറ്റിനും മിന്നലിനും സാധ്യത

amphan cyclone odisha shore

അംഫൻ ചുഴലിക്കാറ്റ് ഒഡീഷ തീരത്തിനരികിലേക്ക്. തീരത്തിന് 600 കിലോമീറ്റർ അടുത്താണ് ഇപ്പോൾ ഉംപുൻ. ഇന്നു വീണ്ടും ‌ശക്തി പ്രാപിക്കുന്ന അംഫൻ ചുഴലിക്കാറ്റ് മണിക്കൂ​റിൽ 265 കിലോമീറ്റർ വേഗം കൈവരിക്കുമെന്നാണ് വിലയിരുത്തത്. നാളെ ബംഗാളിലെ ദിഖയ്ക്കും ബംഗ്ലദേശിലെ ഹതിയ ദ്വീപിനും ഇടയിൽ കര തൊടുമ്പോൾ വേഗം മണിക്കൂറിൽ 185 കിലോമീറ്റർ വരെയായി കുറയും.

Read Also: അംഫൻ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ പലയിടങ്ങളിൽ ഇന്നലെയും ശക്തമായ കാറ്റിൻ്റെ അകമ്പടിയോടെ കനത്ത മഴ പെയ്തിരുന്നു. ശക്തമായ മിന്നലും ഉണ്ടായിരുന്നു. കേരള, ലക്ഷദ്വീപ് തീരത്ത് മീൻ പിടിക്കാൻ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read Also: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി മാറും; ജാഗ്രതാ നിര്‍ദേശം

അടിയന്തര സാഹചര്യം നേരിടാൻ ബംഗാളിലെയും ഒഡീഷയിലെയും ദുരന്തനിവാരണ സേനാംഗങ്ങളുടെ എണ്ണം 1665 ആയി വർധിപ്പിച്ചിട്ടുണ്ട്. കേരളവും കനത്ത ജാഗ്രതയിലാണ്. എൻഡിആർഎഫിന്റെ 37 സംഘങ്ങളെ ബംഗാളിലും ഒഡീഷയിലും വിന്യസിച്ചിട്ടുണ്ട്.

Story Highlights: amphan cyclone to odisha shore

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top