2003 ലോകകപ്പിൽ സച്ചിനെ 98ൽ നിൽക്കെ പുറത്താക്കിയത് തന്നെ വേദനിപ്പിച്ചു എന്ന് അക്തർ

2003 ലോകകപ്പിൽ സച്ചിൻ തെണ്ടുൽക്കറെ 98ൽ നിൽക്കെ പുറത്തക്കിയത് തന്നെ വേദനിപ്പിച്ചു എന്ന് മുൻ പാക് താരം ഷൊഐബ് അക്തർ. സച്ചിൻ സെഞ്ചുറി അടിക്കുന്നതായിരുന്നു തനിക്ക് ഇഷ്ടമെന്നും അക്തർ പറഞ്ഞു. സച്ചിനെയും കോലിയെയും തമ്മിൽ താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്നും ഇപ്പോൾ കളിച്ചിരുന്നെങ്കിൽ സച്ചിൻ 1.30 ലക്ഷം റൺസ് നേടിയേനെ എന്നും അക്തർ കൂട്ടിച്ചേർത്തു.
Read Also: ഇന്ത്യൻ ടീമിന്റെ ബൗളിംഗ് പരിശീലകനാവാൻ താത്പര്യമുണ്ട്: ഷൊഐബ് അക്തർ
“സച്ചിൻ 98ൽ പുറത്തായപ്പോൾ എനിക്ക് വലിയ സങ്കടമായി. അതൊരു സ്പെഷ്യൽ ഇന്നിംഗ്സ് ആയിരുന്നു. അദ്ദേഹം സെഞ്ചുറി നേടേണ്ടതായിരുന്നു. അതിന് ഞാൻ ആഗ്രഹിച്ചിരുന്നു. ആ ബൗൺസറിൽ മുൻപ് ചെയ്തതു പോലെ അദ്ദേഹം സിക്സറടിക്കുന്നത് കാണാനാണ് ഞാൻ ഇഷ്ടപ്പെട്ടത്.”- അക്തർ പറഞ്ഞു.
സച്ചിനെയും കോലിയെയും തമ്മിൽ താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്നും അക്തർ പറഞ്ഞു. ഈ സമയത്താണ് കളിച്ചിരുന്നത് എങ്കില്‍ സച്ചിന്‍ 1.30 ലക്ഷം റണ്‍സ് നേടിയേനെ. ബുദ്ധിമുട്ടേറിയ സമയത്താണ് അദ്ദേഹം കളിച്ചിരുന്നത്. എക്കാലത്തേയും മികച്ച ബാറ്റ്‌സ്‌മാനാണ് സച്ചിനെന്നും അക്തർ പറഞ്ഞു.
ദഷിണാഫ്രിക്കയിൽ നടന്ന 2003 ലോകകപ്പിലായിരുന്നു സച്ചിൻ്റെ സ്പെഷ്യൽ ഇന്നിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ സഈദ് അൻവറിൻ്റെ ഉജ്ജ്വല സെഞ്ചുറിയുടെ പിൻബലത്തിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 273 എന്ന മികച്ച സ്കോർ കണ്ടെത്തി. മറുപടി ബാറ്റിംഗിൽ സെവാഗും സച്ചിനും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. 75 പന്തുകളിൽ 12 ബൗണ്ടറികളും ഒരു സിക്സറും സഹിതം 98 റൺസെടുത്ത സച്ചിനെ തൻ്റെ രണ്ടാം, സ്പെല്ലിൽ അക്തർ യൂനുസ് ഖാൻ്റെ കൈകളിൽ എത്തുകയായിരുന്നു. പിന്നീട് അർദ്ധസെഞ്ചുറി നേടിയ യുവരാജും 44 റൺസെടുത്ത ദ്രാവിഡും ചേർന്ന് ഇന്ത്യക്ക് 6 വിക്കറ്റിൻ്റെ അനായാസ ജയം സമ്മാനിച്ചു.
Story Highlights: Sachin Tendulkar shoaib akhtar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here