Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (19-05-2020)

May 19, 2020
Google News 1 minute Read
todays news headlines may 19

ഇന്ത്യയിൽ കൊവിഡ്‌ കേസുകൾ 101139 ആയി; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 4970 പോസിറ്റിവ് കേസുകൾ

ഇന്ത്യയിൽ കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4970 പോസിറ്റീവ് കേസുകളും 134 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 101139 ആയി. ഇതുവരെ മരിച്ചവരുടെ എണ്ണം 3163 ആയി. 58802 പേർ ചികിത്സയിലുണ്ട്. 39174 പേർ രോഗമുക്‌തരായി.

കെഎസ്ആർടിസി സർവീസ് നാളെ മുതൽ

സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും എന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ജില്ലക്കുള്ളിൽ മാത്രമാവും സർവീസുകൾ നടത്തുക. സ്വകാര്യ ബസ് ഉടമകൾ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്ന് കരുതുകയാണെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അംഫൻ ചുഴലിക്കാറ്റ് ഒഡീഷ തീരത്തിനരികിലേക്ക്; കേരളത്തിൽ കനത്ത മഴയ്ക്കും കാറ്റിനും മിന്നലിനും സാധ്യത

അംഫൻ ചുഴലിക്കാറ്റ് ഒഡീഷ തീരത്തിനരികിലേക്ക്. തീരത്തിന് 600 കിലോമീറ്റർ അടുത്താണ് ഇപ്പോൾ ഉംപുൻ. ഇന്നു വീണ്ടും ‌ശക്തി പ്രാപിക്കുന്ന അംഫൻ ചുഴലിക്കാറ്റ് മണിക്കൂ​റിൽ 265 കിലോമീറ്റർ വേഗം കൈവരിക്കുമെന്നാണ് വിലയിരുത്തത്. നാളെ ബംഗാളിലെ ദിഖയ്ക്കും ബംഗ്ലദേശിലെ ഹതിയ ദ്വീപിനും ഇടയിൽ കര തൊടുമ്പോൾ വേഗം മണിക്കൂറിൽ 185 കിലോമീറ്റർ വരെയായി കുറയും.

ന്യൂഡൽഹിയിൽ നിന്ന് രണ്ടാമത്തെ തീവണ്ടി എത്തി; ട്രെയിനിലാകെ 196 യാത്രക്കാർ

ന്യൂഡൽഹിയിൽ നിന്ന്‌ യാത്രക്കാരുമായി രണ്ടാമത്തെ തീവണ്ടി തിരുവനന്തപുരത്ത് എത്തി. സ്പെഷ്യൽ രാജധാനി എക്സ്പ്രസ് രാവിലെ 5.10നാണ് തിരുവനന്തപുരത്തെത്തിയത്. ആകെ 297 യാത്രക്കാരാണ് ട്രെയിനിലെത്തിയത്.

Story Highlights – todays news headlines may 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here