അംഫൻ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം കരതൊടും

amphan cyclone to hit Bengal in hours

അംഫൻ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം കരതൊടും. സൂപ്പർ സൈക്ലോൺ അംഫൻ ശക്തി കുറഞ്ഞ് അതി ശക്തമായ ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് പ്രവചനം. മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വരെയാകും വേഗത.

അംഫൻ ചുഴലിക്കാറ്റിന്റെ സ്ഥാനം, ഒഡിഷ പാരദീപ് 155 കിമി, പശ്ചിമ ബംഗാൾ ഡിഖ 280 കിമി, ബംഗ്ലാദേശ് ഖേപുപര 280 കിലോമീറ്ററും അകലെ. ഇന്ന് ഉച്ചയ്ക്കും വൈകുന്നേരത്തിനുമിടയ്ക്ക് പശ്ചിമ ബംഗാളിലെ ഡിഖയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയക്കും ഇടയിൽ മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത.

കേരളത്തിൽ വ്യാപകമായി മഴ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ അലേർട്ടുകൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ല. കടലിൽ മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ്, തമിഴ്‌നാട് തീരങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Story Highlights- amphan cyclone to hit Bengal in hoursനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More