ആലപ്പുഴ ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

one more covid case confirmed in alappuzha

ആലപ്പുഴ ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മാവേലിക്കര സ്വദേശിയായ ഗര്‍ഭിണിയുടെ ഭര്‍ത്താവിനാണ് രോഗം സ്ഥിരീകരിച്ചത്. മെയ്് ഒന്‍പതിന് കുവൈറ്റില്‍ നിന്ന് കൊച്ചിയില്‍ വിമാനത്തിലെത്തിയ ഇദ്ദേഹം വീട്ടിലെത്തിയ ശേഷം ഹൗസ് ക്വാറന്റീനില്‍ ആയിരുന്നു.

നിലവില്‍ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ആലപ്പുഴ ജില്ലക്കാരുടെ ആകെ എണ്ണം ആറായി. ഇതില്‍ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Story Highlights: one more covid case confirmed in alappuzhaനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More