ഹോളിവുഡ് താരവും കാമുകിയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ

ഹോളിവുഡ് താരം ഗ്രിഗറി ടൈറെയ് ബോയിസിനെയും കാമുകി നതാലി അഡേപൗവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിലെ ലാസ് വേഗാസിലെ വീട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് പേരുടെയും മരണകാരണം വ്യക്തമല്ല.

ട്വിലൈറ്റ് എന്ന സിനിമയിലൂടെ പ്രസിദ്ധനായ താരമാണ് ട്രിഗറി. ടൈലർ ക്രൗളി എന്ന കഥാപാത്രത്തെയാണ് ഗ്രിഗറി സീരീസിൽ അവതരിപ്പിച്ചത്. കഴിഞ്ഞ 13നാണ് ഗ്രിഗറിയുടെയും കാമുകിയുടെയും മൃതദേഹങ്ങൾ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. 30 വയസാണ് താരത്തിനുണ്ടായിരുന്നത്. മൃതദേഹങ്ങളുടെ ടോക്‌സിക്കോളജി റിപ്പോർട്ടിനുള്ള കാത്തിരിപ്പിലാണ് പൊലീസ്. മരണകാരണം അസ്വാഭാവികമല്ലെന്ന പ്രഥമിക നിഗമനത്തിലാണ് അധികൃതർ എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

read also:എരുമേലിയിൽ ഹോം ക്വാറന്റീനിൽ കഴിഞ്ഞ 70കാരി മരിച്ചു

2008ൽ പുറത്തിറങ്ങി ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച സിനിമയാണ് ട്വിലൈറ്റ്. ക്രിസ്റ്റീൻ സ്റ്റീവാർട്ടും റോബേർട്ട് പാറ്റിസണും ആണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേ പേരിലുള്ള പുസ്തകത്തെ ആധാരമാക്കി ഇറങ്ങിയ സിനിമയുടെ തുടർഭാഗങ്ങളും അടുത്ത വർഷങ്ങളിലായി ഇറങ്ങി. മനുഷ്യനും രക്തദാഹിയായ വാമ്പെയറും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ കഥാതന്തു.

Story highlights-twilight actor, gregory tyree boyce, death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top