Advertisement

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിക്കരുത്; സംസ്ഥാനങ്ങളോട് കേന്ദ്രം

May 21, 2020
Google News 2 minutes Read

ലോക്ക് ഡൗണിന്റെ നാലാംഘട്ടത്തിൽ നൽകിയിരിക്കുന്ന മാർഗനിർദേശങ്ങൾ ലംഘിക്കരുതെന്ന മുന്നറിയിപ്പ് നൽകി സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കത്തയച്ചു. പല സംസ്ഥാനങ്ങളിലും ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിക്കപ്പെടുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ.

കേന്ദ്ര നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഇക്കാര്യം അധികൃതർ ഉറപ്പുവരുത്തണമെന്നും കേന്ദ്ര അഭ്യന്തര വകുപ്പ് സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കർശനമായ ചില നിർദേശങ്ങളും ഇതിനൊപ്പം കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ റെഡ് സോണുകളിൽ അവശ്യസേവനങ്ങളല്ലാത്തവയ്ക്ക് അനുമതി ഇല്ല.

ഓറഞ്ച്, റെഡ് സോണുകളിലെ കണ്ടെയിൻമെന്റ് ജില്ല ഭരണകൂടത്തിന് നിശ്ചയിക്കാം. കണ്ടെയിൻമെന്റ് സോണുകളിൽ അവശ്യസർവീസുകൾക്ക് മാത്രമേ അനുമതിയുണ്ടാകൂ. പ്രോട്ടോക്കോൾ പ്രകാരം വീടുകൾ തോറുമുള്ള നിരീക്ഷണവും സമ്പർക്കം കണ്ടുപിടിക്കലും ഈ സോണുകളിൽ തുടരണം. വൈകിട്ട് 7 മുതൽ രാവിലെ 7 വരെയുള്ള കർഫ്യൂ ശക്തമായി തുടരണം എന്നും കേന്ദ്ര അഭ്യന്തര വകുപ്പ് സെക്രട്ടറി അജയ് ഭല്ല കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പല സംസ്ഥാനങ്ങളും ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ അവഗണിച്ച് ഇളവുകൾ പ്രഖ്യാപിക്കുന്നതിൽ ഇത് രണ്ടാം തവണയാണ് കേന്ദ്രസർക്കാർ മുന്നറിയിപ്പുമായി വരുന്നത്.

Story highlight:Do not violate lock-down instructions; Central to the states

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here