നേപ്പാൾ- ഇന്ത്യാ തർക്കം: പ്രശ്‌നത്തിൽ ചൈനയെയും ഉൾപ്പെടുത്തി മനീഷാ കൊയ്‌രാളയുടെ ട്വീറ്റ്; വിമർശിച്ച് സ്വരാജ്

manisha-swaraj

നേപ്പാളിന്റെ പുതിയ ഭൂപടത്തെ അനുകൂലിച്ച് മനീഷാ കൊയ്‌രാള. ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് നേപ്പാൾ പുതിയ ഭൂപടം തയാറാക്കിയിരിക്കുന്നത്. എന്നാൽ ക്രിമിനൽ അഭിഭാഷകനും അന്തരിച്ച ബിജെപി നേതാവ് സുഷമാ സ്വരാജിന്റെ ഭർത്താവുമായ സ്വരാജ് കൗശൽ മനീഷ കൊയ്‌രാളയുടെ പരാമർശത്തെ വിമർശിച്ച് രംഗത്തെത്തി.

ഇന്ത്യയുമായി തർക്കത്തിലിരിക്കുന്ന പ്രദേശങ്ങളെയാണ് നേപ്പാൾ തങ്ങളുടെ പുതിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിപുലേഖ്, കാലാപാനി, ലിംപിയധുര എന്നീ പ്രദേശങ്ങളാണ് ബുധനാഴ്ച പുറത്തിറക്കിയ നേപ്പാളിന്‍റെ മാപ്പിലുള്ളത്.

‘നമ്മുടെ കൊച്ചു രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിച്ചതിന് നന്ദി. മൂന്ന് മഹത്തായ രാഷ്ട്രങ്ങൾ തമ്മിലുള്ള സമാധാനപരവും പരസ്പര ബഹുമാനത്തോട് കൂടിയതുമായ സംഭാഷണത്തിനായി കാത്തിരിക്കുന്നു.’ മനീഷാ കൊയ്താള ട്വീറ്റ് ചെയ്തു. എന്നാൽ വിഷയത്തിലേക്ക് ചൈനയെ കൊണ്ടുവരിക കൂടിയാണ് മനീഷ ചെയ്തത്. നേപ്പാൾ വിദേശകാര്യമന്ത്രിയുടെ ട്വീറ്റിന് മറുപടിയായാണ് തന്റെ ട്വീറ്റ് അവർ കുറിച്ചത്. മുൻ നേപ്പാൾ പ്രധാനമന്ത്രി ബിശ്വേശ്വർ പ്രസാദ് കൊയ് രാളയുടെ പൗത്രിയാണ് മനീഷാ കൊയ്‌രാള.

മനീഷയ്ക്ക് മറുപടിയുമായാണ് മുൻ ഗവർണർ കൂടിയായ സ്വരാജ് എത്തിയത്. മനീഷയുടെ കുടുംബ സുഹൃത്ത് കൂടിയായ അദ്ദേഹം ഇതിനെക്കുറിച്ച് 11 കുറിപ്പുകൾ ട്വിറ്ററിൽ എഴുതി.

‘എനിക്ക് കുട്ടിയുമായി തർക്കിക്കാൻ സാധിക്കില്ല. ഞാൻ തന്നെ ഒരു മകളെപ്പോലെയാണ് കാണുന്നത്. ഇന്ത്യയും നേപ്പാളുമായി പ്രശ്‌നങ്ങളുണ്ടാകാം. ചെലപ്പോൾ അത് ഗുരുതര പ്രശ്‌നങ്ങളുമായിരിക്കാം. അത് പക്ഷേ ഇന്ത്യയും നേപ്പാളും തമ്മിലായിരിക്കണം. എങ്ങനെയാണ് ഇതിൽ ചൈനയെ കൊണ്ടുവരാൻ സാധിക്കുന്നത്? അത് മോശം കാര്യമാണ്. അത് നേപ്പാളിനും നല്ലതിനല്ല. നിങ്ങൾ ചൈനയെ ഇതിലേക്ക് കൊണ്ടുവരുമ്പോൾ നേപ്പാളും ഇന്ത്യയും തമ്മിലുള്ള ആയിരക്കണക്കിന് വർഷത്തെ ബന്ധമാണ് നശിപ്പിക്കുന്നത്. നമ്മുടെ പൊതുവായ സംസ്‌കാരത്തെയും നിങ്ങൾ നശിപ്പിക്കുന്നു. പ്രധാനമായും സാഹോദര്യ ബന്ധമുള്ള രാജ്യത്തിന്റെ സ്ഥാനത്തെയും താഴ്ത്തിക്കെട്ടുന്നു.’ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. കൂടാതെ തന്‍റെ മനീഷയുടെ കുടുംബവുമായുള്ള ആത്മബന്ധത്തെക്കുറിച്ചും അദ്ദേഹം അവരെ ഓര്‍മിപ്പിക്കുകയുണ്ടായി.

 

Story highlights-manisha koirala, tweet ,india nepal issue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top