ക്വാറന്റീൻ നിർദേശം ലംഘിച്ച് വീടിന് പുറത്തുപോയി; യുവാവിനെതിരെ കേസ്

ക്വാറന്റീൻ നിർദേശം ലംഘിച്ച് വീടിന് പുറത്തുപോയ യുവാവിനെതിരെ കേസ്. ആലപ്പുഴ നൂറനാടാണ് സംഭവം. തമിഴ്‌നാട് സ്വദേശിയും ചുനക്കരയിലെ സ്ഥിര താമസക്കാരനുമായ ഇസഖിരാജ് (35)നെതിരെയാണ് കേസടുത്തത്.

തമിഴ്‌നാട്ടിൽ പോയി വന്ന ശേഷം ഇസഖിരാജ് ആരോഗ്യവകുപ്പിന്റെ നിർദേശ പ്രകാരം ക്വാറന്റീനിലായിരുന്നു. ക്വാറന്റീൻ കാലാവധിക്ക് മുൻപായി കഴിഞ്ഞ ദിവസം ഇദ്ദേഹം പുറത്തുപോയി. ഇത് ശ്രദ്ധയിൽപ്പെട്ട ആരോഗ്യപ്രവർത്തകർ നൂറനാട് പൊലീസിൽ പരാതി നൽകി.

read also: സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൂടി കൊവിഡ്; 8 പേർക്ക് രോഗമുക്തി

പൊലീസ് ഉദ്യോഗസ്ഥരായ അനീഷ്, ഷെരീഫ് എന്നിവരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് എതിരെ കർശന നടപടികൾ ഉണ്ടാവുമെന്ന് സിഐ വി. ആർ. ജഗദീഷ് പറഞ്ഞു.

story highlights- coronavirus, quarantine, alappuzhaനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More